റെനീഷയോട് ഉണ്ടായിരുന്നത് പ്രണയമല്ല; ഐലവ് യു പറഞ്ഞാൽ പ്രണയമാകുമോ? എന്ന് ചോദ്യം ചെയ്ത് അഞ്ജൂസ്

142

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ മലയാളം അമ്പത് എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ഇതിനിടെ അമ്പതാം എപിസോഡിൽ വെച്ച് അഞ്ജു റോഷ് എവിക്ടായിരിക്കുകയാണ്. കൂട്ടുകാരായ സെറീനയോടും റെനീഷയോടും കണ്ണീരു മറച്ചുവെച്ച് യാത്ര പറഞ്ഞാണ് അഞ്ജൂസ് ഇറങ്ങിയത്.

ഇപ്പോഴിതാ ബിബി ഹൗസിൽ നിന്നും പുറത്തെത്തിയ അഞ്ജൂസ് ഹൗസിലെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വിമാനത്താവളത്തിൽ വന്നിറങ്ങിയ അഞ്ജുവിനെ സ്വീകരിക്കാൻ എത്തിയത് ഹനാൻ ആയിരുന്നു. ബിബി വീട്ടിൽ നിന്നും പുറത്തായത് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല എന്നാണ് അഞ്ജു പറയുന്നത്.

Advertisements

കൂടാതെ തനിക്ക് റെനീഷയോട് ഉണ്ടായിരുന്നത് പ്രണയം ആയിരുന്നില്ലെന്നും, ഒരു ഐ ലവ് യൂ പറഞ്ഞാൽ എങ്ങനെ പ്രണയം ആകും എന്നുമാണ് അഞ്ജൂസ് ചോദിക്കുന്നുണ്ട്. അതേസമയം, ആ വീട്ടിൽ ചില കാര്യങ്ങളിൽ ഗ്രൂപ്പിസം വേണമെന്നാണ് അഞ്ജൂസ് പറയുന്നത്.

ALSO READ- ജോലിയും കൂലിയും ഒന്നും ഇല്ലാത്തവരാണ് മോശം കമന്റുകൾ ഇടുന്നത്, ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവർ നല്ല കമന്റുകൾ ചെയ്യും: മംമ്ത മോഹൻദാസ്

താനും ഒരു ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ഗ്രൂപ്പിസത്തെ തെറ്റായി പറയില്ല. പല സന്ദർഭങ്ങളിലും നമ്മൾ വീണു പോകുമ്പോൾ നമ്മളെ പൊക്കി എടുക്കുന്നത് ആ ഗ്രൂപ്പിൽ ഉള്ള ആളുകൾ ആകും. അതുകൊണ്ട് തന്നെ അത് വേണ്ട എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അഞ്ജൂസ് പറയുന്നു.

അവിടെ തകരാത്ത ഗ്രൂപ്പ് റെനീഷ സെറീന താൻ ഉൾപ്പെട്ട ഗ്രൂപ്പ് ആണ്. പിന്നെയുള്ള ഗ്രൂപ്പ് അഖിൽ മാരാർ, ഷിജു ചേട്ടൻ, വിഷ്ണു ഗ്രൂപ്പ് ആണ്. ശ്രുതി, റിനോഷ്, മിഥുൻ ചേട്ടൻ ആണ് മറ്റൊരു ഗ്രൂപ്പ്. സാഗർ, ജുനൈസ് ഒരു ഗ്രൂപ്പ്. ഒറ്റപ്പെട്ട് നിക്കുന്നത് ശോഭ ചേച്ചിയും, നാദിറയും ആണ്. സേഫ് ഗെയിം അവിടെ ഉണ്ട് എന്ന് തോന്നുന്നില്ലെന്നും അഞ്ജൂസ് പറയുന്നുണ്ട്.

താൻ ഇങ്ങനെ ഒക്കെ തന്നെ ഉള്ള ആളാണ്. പക്ഷെ ശബ്ദം കുറച്ചുകൂടി അവിടെ ഉയർത്താമായിരുന്നു എന്ന് തോനുന്നു. അളിയന്റെ ശബ്ദം കുറഞ്ഞതുകൊണ്ടാകാം താൻ പുറത്തുവന്നത് എന്ന് വിശ്വസിക്കുന്നതായി അഞ്ജൂസ് വെളിപ്പെടുത്തി.

Advertisement