Home Entertainment Celebrities

നിങ്ങളെന്റെ മകളോട് സംസാരിക്കേണ്ട; കടുപ്പിച്ച് പറഞ്ഞ് മഞ്ജുവിന്റെ അമ്മ; സുമിയോടൊപ്പം ഷോപ്പിംഗിന് പോയപ്പോൾ സംഭവിച്ചതിങ്ങനെ

367

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.’

Advertisements

പലരും തെറ്റായി വ്യാഖ്യാനിച്ച സുമിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമായ മറുപടിയും നൽകിയിരുന്നു.

ഇപ്പോഴിതാ ഇരുവരും മദേഴ്സ് ഡേയിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. തങ്ങളുടെ അമ്മമാർക്ക് ഡ്രസ് വാങ്ങിക്കാനായി പോവുന്നതും, അതിനിടയിലുണ്ടാവുന്ന സംഭവങ്ങളൊക്കെയാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ALSO READ- റെനീഷയോട് ഉണ്ടായിരുന്നത് പ്രണയമല്ല; ഐലവ് യു പറഞ്ഞാൽ പ്രണയമാകുമോ? എന്ന് ചോദ്യം ചെയ്ത് അഞ്ജൂസ്

പലരും സിനിമയേക്കാളും കൂടുതൽ വ്ളോഗാണല്ലേ, നിങ്ങൾ രണ്ടാളും എപ്പോഴും ഒന്നിച്ചാണല്ലേ എന്നും ചോദിച്ചിരുന്നു. ഇതെന്ത് പാട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു സിമി ഇതിന് മറുപടി നൽകിയത്.

അതേസമയം, സുനിച്ചനെ കാണാത്തതിൽ നിങ്ങൾക്കെന്താണ് കുഴപ്പമെന്നായിരുന്നു മഞ്ജു ചോദിച്ചത്. അതിൽ അവൾക്ക് കുഴപ്പമില്ല. അവളുടെ വീട്ടുകാർക്കും പ്രശ്നമില്ലെന്നായിരുന്നു മഞ്ജുവിന്റെ അമ്മ പറയുന്നത്.

കൂടാതെ, ടാറ്റു അടിക്കുന്നതൊക്കെ പേഴ്സണൽ കാര്യമാണ്. അത് നാട്ടുകാരെ കാണിക്കണ്ട കാര്യമുണ്ടോയെന്നൊക്കെ ചോദിച്ചിരുന്നു. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട, നിങ്ങളുടെ ഇഷ്ടത്തിന് നടക്കണമെന്നുണ്ടോ എന്നായിരുന്നു മഞ്ജുവിന്റെ അമ്മ ചോദിക്കുന്നത്.

ഇതിനിടെ, ഒരുപാട് സംസാരിച്ച് സീനുണ്ടാക്കാതെ പോവാൻ നോക്കൂയെന്നായിരുന്നു മഞ്ജു പറഞ്ഞത്. താൻ ഒരു നടിയോടാണ് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, തന്റെ മോളോട് സംസാരിക്കണ്ടെന്ന് പറയുകയാണ് മഞ്ജുവിന്റെ അമ്മ.

Advertisement