എന്നെ പോലെ മക്കളെയും പാചകം പഠിപ്പിച്ചു, പട്ടിണി കിടക്കരുതല്ലോ; ആനിയുടെയും ഷാജി കൈലാസിന്റെയും വീട്ടിലെ വിശേഷങ്ങൾ ഇങ്ങനെ

433

വിവാഹശേഷം സിനിമാ അഭിനയത്തിൽ സജീവമല്ലെങ്കിലും പാചകത്തിലൂടെ വീട്ടമ്മമാർക്കിടയിൽ നിറസാന്നിധ്യമാണ് മുൻകാല നടി ആനി. ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെയാണ് താരം കുടുംബ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. വ്യത്യസ്തമായ രുചിക്കൂട്ടികളും പ്രത്യേക പാചക ടിപ്‌സും താരം പങ്കുവെയ്ക്കാറുണ്ട്. ആനിയുടെ കൈപുണ്യം അറിയാൻ ഷോയിലേയ്ക്ക് താരങ്ങളും അതിഥിയായി എത്താറുണ്ട്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിന് വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചതോടെയാണ് ആനിയെന്ന നായികയെ സിനിമാ പ്രേമികൾക്ക് ലഭിച്ചത്. അങ്ങനെ 1993ൽ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ആനി മാറി നിൽക്കുകയായിരുന്നു.

Advertisements

Also read ; ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മൗഗ്ലിക്ക് ശബ്ദം നൽകി, സ്‌കൂൾ വിട്ടാൽ സ്റ്റുഡിയോയിൽ രാത്രി മുഴുവൻ ചെലവഴിക്കും, പുലർച്ചെ ഒരുമണി വരെ ഇരുന്നിട്ടുണ്ട്; ദേവിയുടെ വെളിപ്പെടുത്തലുകൾ

ഇപ്പോൾ ആനിയും ഭർത്താവും സംവിധായകനുമായ ഷാജി കൈലാസും തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. വളരെ അപൂർവമായി മാത്രമെ ആനിയുടേയും ഷാജി കൈലാസിന്റേയും കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളു. മക്കൾക്കും ഷാജി കൈലാസിനുമൊപ്പമുള്ള ആനിയുടെ ഏറ്റവും പുതിയ ചിത്രം അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്ന് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

ഈ വേളയിലാണ് ഇരുവരുടെയും കുടുംബ വിശേഷങ്ങളും ചർച്ചയാവുന്നത്. അടുത്തിടെയാണ് ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ് നായകനായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ മാസ് കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറെയും ആസ്വദിച്ചിട്ടുള്ളത് ഷാജി കൈലാസ് സംവിധാനത്തിലൂടെയാണ്.

കടുവയിൽ സംയുക്ത മേനോനായിരുന്നു നായിക. വിവേക് ഒബ്‌റോയിയായിരുന്നു ചിത്രത്തിൽ വില്ലൻ വേഷം ചെയ്തത്. . അച്ഛനമ്മാരുടെ കഴിവുകളെല്ലാം മൂന്ന് മക്കൾക്കും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മക്കളെ കുറിച്ച് ആനിയും ഷാജി കൈലാസും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഷാജി കൈലാസിന്റെയും ആനിയുടെയും വെളിപ്പെടുത്തലുകൾ;

ജഗൻ സഹസംവിധായകനായ നാലാമത്തെ സിനിമയാണ് കടുവ. ഒപ്പം റസ്റ്റോറന്റ് ബിസിനസും ഷാജി കൈലാസ് പ്രൊഡക്ഷൻ ഹൗസിന്റെ കാര്യങ്ങളും നോക്കുന്നു. ഷാരോൺ ഡിഗ്രി വിദ്യാർഥിയാണ്. റൂഷിൻ പ്ലസ് ടുവിനാണ്. പ്ലസ് ടുകാരൻ റൂഷിൻ ജീവിതത്തിലെ ഏത് ടെൻഷനെയും കൂൾ ആയാണ് കൈകാര്യം ചെയ്യുന്നത്. പരീക്ഷയുടെ തലേദിവസം സിനിമയ്ക്ക് പോകാൻ വിളിച്ചാലും പരീക്ഷ നാളയല്ലേ…ബാ പോകാം എന്നേ പറയൂ

താക്കോൽ എന്ന സിനിമ ഞാനാണ് നിർമിച്ചത്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് റൂഷിനാണ്. എല്ലായ്‌പോഴും ഞാൻ ലൊക്കേഷനിലൊന്നും പോകാറില്ല. പക്ഷെ ഇവൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന ദിവസം പോയി. നെടുമുടി വേണുച്ചേട്ടനും രൺജി പണിക്കരുമെല്ലാം ലൊക്കേഷനിലുണ്ട്’ ‘അവർ ഇവനെ ഒരുക്കുന്നു ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പറഞ്ഞു കൊടുത്തു.

എന്റെ അപ്പൻ മാസശമ്പളക്കാരനായിരുന്നു.’ ‘അപ്പനും അമ്മയും എങ്ങനെയാണോ എന്നെ വളർത്തിയത് അതുപോലെയാണ് ഞാനും ഇവരെ വളർത്തിയിരിക്കുന്നത്. നിങ്ങളുടെ അച്ഛന്റെ പോക്കറ്റിലെ പൈസ കണ്ട് ജീവിതത്തിൽ ഒരു സ്വപ്നവും വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ജോലി വേണമെന്ന് മൂന്ന് പേർക്കും മോഹമുണ്ട്. പാചകം ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലം തൊട്ടെ അമ്മയുടെ കൂടെ തട്ടിയും മുട്ടിയുമൊക്കെ നിൽക്കും. ഇവിടെ വന്നപ്പോൾ ഷാജിയേട്ടന്റെ അമ്മയിൽ നിന്ന് കുറേ പാചകക്കൂട്ടുകൾ കിട്ടി.’

Also read; ഏറ്റവും മോശം സമയത്താണ് ജീവയെ കണ്ടുമുട്ടിയത്; അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്ത കാര്യം ജീവയോട് പറഞ്ഞു, ആ കാര്യമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്, എന്ന് അപർണ തോമസ്

‘കോട്ടയം രുചികൾ എനിക്ക് തിരിച്ചുപിടിക്കണമെന്ന് വലിയ മോഹമായിരുന്നു. മിസിസ് കെ.എം മാത്യുവിന്റെ പുസ്തകങ്ങളായിരുന്നു അന്ന് എന്റെ പാഠപുസ്തകങ്ങൾ. അന്നമ്മക്കൊച്ചമ്മയുടെ പാചകക്കുറിപ്പുകൾ പഠിച്ചാണ് എന്റെ കുട്ടിക്കാലത്തെ രുചി ഞാൻ തിരിച്ചുപിടിച്ചത്. മക്കളേയും പാചകം പഠിപ്പിച്ചു. എവിടെ പോയാലും ഭക്ഷണമുണ്ടാക്കി കഴിക്കാനറിയാത്തതുകൊണ്ട് പട്ടിണി കിടക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

Advertisement