ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മൗഗ്ലിക്ക് ശബ്ദം നൽകി, സ്‌കൂൾ വിട്ടാൽ സ്റ്റുഡിയോയിൽ രാത്രി മുഴുവൻ ചെലവഴിക്കും, പുലർച്ചെ ഒരുമണി വരെ ഇരുന്നിട്ടുണ്ട്; ദേവിയുടെ വെളിപ്പെടുത്തലുകൾ

220

സിനിമയിലും സീരിയലുകളിലും കാണുന്ന താരങ്ങളുടെ ശബ്ദം നേരിട്ട് കേൾക്കുമ്പോൾ യാഥാർത്ഥത്തിൽ നമ്മൾ പോലും അത്ഭുതപ്പെട്ടുപോകും. കാരണം, നടിമാരുടെ ലുക്കിനും കഥാപാത്രത്തിനും ഇണങ്ങുന്ന തരത്തിലുള്ള ശബ്ദം മറ്റൊരാൾ നൽകുന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. സ്‌ക്രീനിലെ ശ്ബദവും ഓഫ് സ്‌ക്രീനിലെ ശബ്ദവും കേൾക്കുമ്പോൾ ഇതായിരുന്നോ ഇവരുടെ ശരിക്കുമുള്ള ശബ്ദം എന്ന് അറിയാതെ പോലും ചിന്തിച്ചു പോകും.

അന്യഭാഷ നടിമാർ അഭിനയിക്കുന്ന സിനിമകൾ പോലും നമ്മുക്ക് ആസ്വദിക്കാനാവുന്നത് ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉള്ളതിനാലാണ്. അത്തരത്തിൽ പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകി ഞെട്ടിക്കുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ് എസ് ദേവി. കുട്ടിക്കാലം മുതൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ദേവി ഇതിനോടകം നൂറ് കണക്കിന് സീരിയലുകൾക്കും സിനിമകൾക്കും ഒപ്പം കാർട്ടൂണുകൾക്കും ശബ്ദം നൽകിയിട്ടുണ്ട്.

Advertisements

Also read; സത്യമാണ് അവിഹിതമുണ്ട്, എന്ന് കരുതി അതും പൊക്കി പിടിച്ചുകൊണ്ട് യഥാർത്ഥ ജീവിതം തകർക്കാൻ നോക്കേണ്ട, ഞങ്ങളുടെ പ്രണയം തുടരും; യുവ കൃഷ്ണ

ഇപ്പോൾ മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക സീരിയലുകളുടേയും മുഖ്യകഥാപാത്രത്തിന് ശബ്ദം നൽകുന്നത് ദേവി തന്നെയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേവി നേടിയിട്ടുണ്ട്. ദൃശ്യം 2 വിൽ മീന അവതരിപ്പിച്ച റാണിയ്ക്ക് ശബ്ദം നൽകിയതിനാണ് ദേവിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. ദൃശ്യത്തിലെ റാണിയ്ക്ക് പുറമെ പുലിമുരുകനിലെ മൈന, വെറുതെ ഒരു ഭാര്യയിലെ ബിന്ദു അങ്ങനെ മലയാളികൾ നെഞ്ചേറ്റിയ പല നായിക കഥാപാത്രങ്ങൾക്കെല്ലാം ശബ്ദം നൽകിയത് ദേവിയാണ്.

ഇന്നും പലർക്കും അറിവില്ലാത്ത കാര്യം കൂടിയാണിത്. മൂന്ന് പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ദേവി. 2007ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ മീനയുടെ ശ്രീദേവി എന്ന കഥാപാത്രം മുതൽ ഇങ്ങോട്ട് ഒരു ചിത്രമൊഴികെ ബാക്കി എല്ലാ സിനിമകൾക്കും മീനയ്ക്ക് ശബ്ദം നൽകിയതും ദേവിയായിരുന്നു.

ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിക്കാറുള്ളത് മീനയ്ക്ക് ഡബ്ബ് ചെയ്യുമ്പോഴാണെന്നാണ് ദേവി പറയാറുള്ളത്. ഇപ്പോൾ ബിഹൈൻഡ്വുഡ് ഐസിന് നൽകിയ അഭിമുഖത്തിൽ ജംഗിൾ ബുക്ക് എന്ന കാർട്ടൂൺ പരമ്പരയിൽ ശബ്ദം നൽകിയതിനെ കുറിച്ച് പറയുകയാണ് ദേവി. ജംഗിൾ ബുക്കിലെ പ്രധാന കഥാപാത്രമായ മൗഗ്ലിക്കാണ് ദേവി ശബ്ദം നൽകിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഇതെന്നും ദേവി പറയുന്നു.

ദേവിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ;

കുട്ടികളുടെ ചിത്രങ്ങൾ ധാരാളമുള്ള സമയത്താണ് ഡബ്ബിങ് ആരംഭിക്കുന്നത്. അപ്പോൾ സിനിമകൾ സീരിയലുകൾ അങ്ങനെ എല്ലാത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശബ്ദം നൽകുമായിരുന്നു. ചെറിയ പ്രായത്തിൽ ശബ്ദം രണ്ടു കൂട്ടർക്കും ഉപയോഗിക്കാം. ഏഴാം ക്ലാസ് വരെ ഒക്കെ അങ്ങനെ ഡബ്ബ് ചെയ്തതാണ്. ജംഗിൾ ബുക്ക് ഞാൻ ആറിൽ പഠിക്കുമ്പോൾ ചെയ്തതാണ്,’

എല്ലാവരും ഒരുമിച്ച് ഡബ്ബ് ചെയ്യുന്ന കാലഘട്ടത്തിൽ ചെയ്തത് ആണ് ജംഗിൾ ബുക്ക്. ഞങ്ങൾ കുട്ടികളും വലിയവരും എല്ലാവരും ഒന്നിച്ചാണ് ചെയ്യുന്നത്. അപ്പോൾ ഞങ്ങളൊക്കെ സ്‌കൂളിൽ നിന്ന് വന്നിട്ടാകും ഡബ്ബിങ് നടക്കുക. സ്‌കൂളിൽ നിന്ന് നേരെ സ്റ്റുഡിയോയിലേക്ക് പോകും. ആദ്യം എല്ലാവരും ഇരുന്ന് അവരവരുടെ ഡയലോഗുകൾ ശരിയാക്കും.

വൈകുന്നേരം ഒരു അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ ഒക്കെ ഡയലോഗുകൾ ശരിയാക്കലും എഴുതിയെടുക്കലും ആയിരിക്കും.’ ‘പിന്നെയാണ് ഡബ്ബിങ് നടക്കുക. പുലർച്ചെ ഒരു ഒരു മണി രണ്ടു മണി വരെ ഒക്കെ ഡബ്ബിങ് പോകും . ഞങ്ങൾ ഉറങ്ങി ഉറങ്ങി ഒക്കെയാകും ഡബ്ബിങ് തീർക്കുക.

Also read; നമ്മുടെ പ്രായത്തിലുള്ള നടന്മാർ ഒരു പടം കഴിഞ്ഞാൽ ലോകം ചുറ്റും, എന്നാല്‍ മമ്മൂട്ടി ചെയ്യുന്നത് ഇങ്ങനെ; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

പിന്നെ വീണ്ടും രാവിലെ സ്‌കൂളിൽ പോകും വൈകുന്നേരം വീണ്ടും തിരിച്ച് സ്റ്റുഡിയോയിൽ വരും അങ്ങനെ ആയിരുന്നു. മൗഗ്ലിയുടെ ഓരയിടൽ ഒക്കെ ചെയ്യാൻ ആദ്യം ഒരു താരം ചമ്മൽ ആയിരുന്നു. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതിൽ ഒരു മനുഷ്യക്കുട്ടി മാത്രമായിരുന്നു. ആദ്യം ചമ്മലൊക്കെ തോന്നിയെങ്കിൽ പിന്നീട് അത് ശരിയായി.

Advertisement