എന്റെ ചേട്ടനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി കിട്ടിയല്ലോ; ചേട്ടന്‍ സോഫ്റ്റല്ലേ? നടിയുടെ തുറന്ന് പറച്ചിലിനോട് ആനി പ്രതികരിച്ചത് ഇങ്ങനെ

459

വിവാഹശേഷം സിനിമാ അഭിനയത്തില്‍ സജീവമല്ലെങ്കിലും പാചകത്തിലൂടെ വീട്ടമ്മമാര്‍ക്കിടയില്‍ നിറസാന്നിധ്യമാണ് മുന്‍കാല നടി ആനി. ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെയാണ് താരം കുടുംബ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. വ്യത്യസ്തമായ രുചിക്കൂട്ടികളും പ്രത്യേക പാചക ടിപ്സും താരം പങ്കുവെയ്ക്കാറുണ്ട്. ആനിയുടെ കൈപുണ്യം അറിയാന്‍ ഷോയിലേയ്ക്ക് താരങ്ങളും അതിഥിയായി എത്താറുണ്ട്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന്‍ ചാനലിന് വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചതോടെയാണ് ആനിയെന്ന നായികയെ സിനിമാ പ്രേമികള്‍ക്ക് ലഭിച്ചത്. അങ്ങനെ 1993ല്‍ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ആനി മാറി നില്‍ക്കുകയായിരുന്നു.

Advertisements

ഇപ്പോള്‍ ആനിയും ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസും തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. വളരെ അപൂര്‍വമായി മാത്രമെ ആനിയുടേയും ഷാജി കൈലാസിന്റേയും കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളു. മക്കള്‍ക്കും ഷാജി കൈലാസിനുമൊപ്പമുള്ള ആനിയുടെ ഏറ്റവും പുതിയ ചിത്രം അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.

ALSO READ- ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ റിസള്‍ട്ട്; വളരെ അധികം സന്തോഷമുണ്ട്; എന്നെ ഓര്‍ത്ത് ഞാന്‍ തന്നെ അഭിമാനിക്കുന്നുവെന്ന് അവന്തിക

ഈ വേളയിലാണ് ഇരുവരുടെയും കുടുംബ വിശേഷങ്ങളും ചര്‍ച്ചയാവുന്നത്. ആനി അമൃത ടിവിയില്‍ ആനീസ് കിച്ചന്‍ എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇടക്ക് ആനി ചില വിവാദങ്ങളിലും പെട്ടിരുന്നു. ഇപ്പോഴിതാ, അതില്‍ അതിഥിയായി എത്തിയത് കുളപ്പുള്ളി ലീല ആയിരുന്നു. നിരവധി സിനിമകളില്‍ മികച്ച വസങ്ങള്‍ ചെയ്ത ലീല ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നുണ്. ലീല ആനിയുടെ ഭര്‍ത്താവിനെ പറ്റി ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് എങ്ങനെയുള്ള ആളാണെന്ന് ബോധ്യപ്പെട്ടല്ലോ എന്നായിരുന്നു ആനിയുടെ മറുപടി. കുളപ്പുള്ളി ലീല ഷാജി കൈലാസിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഷാജി കൈലാസ് സാറിന്റെ ഒരേയൊരു സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. സിനിമയില്‍ എത്തുന്നതിനു മുമ്പ് ഞാന്‍ അദ്ദേഹത്തെ പറ്റി കേട്ടിരുന്നത് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകന്‍ എന്നൊക്കെയാണ്. പക്ഷേ സെറ്റില്‍ ചെന്നപ്പോള്‍ അതൊക്കെ മാറി. എത്ര സ്‌നേഹത്തോടെയാണ് സാര്‍ സംസാരിക്കുന്നതും, ഡയലോഗ് പറഞ്ഞു തരുന്നതും. ‘ദ്രോണ’യ്ക്ക് ശേഷം പിന്നെ സിനിമ ചെയ്തില്ല. പിന്നീട് ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞാണ് സാറിനെ വീണ്ടും കാണുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരുന്നു എന്നും ലീല പറഞ്ഞു.

ALSO READ-‘ഹോട്ട് ലുക്ക്’ നോര്‍മല്‍ ലുക്കായി സ്വീകരിച്ച് നടിമാര്‍; സ്വീകരിക്കാനാകാതെ ചൊറിയുന്ന ആരാധകരും; കാലം മാറിയിട്ടും മാറാത്തത് ഈ ‘സൈബര്‍ ആങ്ങള’ മനസ്

‘ഒരു സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് ഞാന്‍ ലാല്‍ മീഡിയയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ എന്നെ കയ്യടിച്ച് വിളിക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ ഷാജി സാര്‍. എനിക്കത് വല്ലാത്ത സന്തോഷമായി. അത്രയും വലിയ സംവിധായകന്‍ എന്നെ പോലെ ഒരു ‘നടിയെ അങ്ങനെ വിളിച്ചപ്പോള്‍ ശരിക്കും ആ നിമിഷം ഒരുപാട് അഭിമാനം തോന്നി. അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമായിരുന്നു’. എന്നായിരുന്നു ലീല പറഞ്ഞത്.. ഇത് കേട്ടപ്പോള്‍ ‘കണ്ടല്ലോ എന്റെ ചേട്ടന്‍ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ എല്ലാവര്‍ക്കും’ എന്നായിരുന്നു പരിപാടിയുടെ അവതാരകയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനിയുടെ വാക്കുള്‍.

Advertisement