Home Entertainment Celebrities

ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ റിസള്‍ട്ട്; വളരെ അധികം സന്തോഷമുണ്ട്; എന്നെ ഓര്‍ത്ത് ഞാന്‍ തന്നെ അഭിമാനിക്കുന്നുവെന്ന് അവന്തിക

139

സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സീരീയിലിലൂടെ ഈയിരുന്നു അവന്തിക മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. നന്ദിത എന്ന കഥാപാത്രത്തെയാണ് അവന്തിക ആത്മസഖിയില്‍ അവതരിപ്പിച്ചത്.

റെയ്ജന്‍ ആയിരുന്നു ഈ സീരിയലില്‍ നായകനായി എത്തിയത്. ഇരുവരുടെയും ജോഡിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. ആത്മസഖി വിജയകരമായി മുന്നേറുന്നതിന് ഇടയിലായിരുന്നു അവന്തികയുടെ പിന്‍മാറ്റം. നന്ദിത എന്ന കഥാപാത്രത്തിന്റെ ആ മാറ്റം ഉള്‍കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. താന്‍ ഗര്‍ഭിണി ആയതിനാല്‍ ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചുവെന്നും പിന്‍മാറുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisements

ആത്മസഖിക്ക് ശേഷമായായിരുന്നു പ്രിയപ്പെട്ടവള്‍ എന്ന പരമ്പരയിലേക്ക് അവന്തിക എത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ കാലത്തു യാത്ര ബുദ്ധിമുട്ടായതോടെ ഈ പരമ്പരയില്‍ നിന്നും താരം പിന്‍മാറുകയായിരുന്നു. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് അവന്തിക എത്താറുള്ളത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അവന്തിക.

ALSO READ- ‘ഹോട്ട് ലുക്ക്’ നോര്‍മല്‍ ലുക്കായി സ്വീകരിച്ച് നടിമാര്‍; സ്വീകരിക്കാനാകാതെ ചൊറിയുന്ന ആരാധകരും; കാലം മാറിയിട്ടും മാറാത്തത് ഈ ‘സൈബര്‍ ആങ്ങള’ മനസ്

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന് അവന്തികയ്ക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഇപ്പോള്‍ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശം എന്ന സീരിയലില്‍ വ്യത്യസ്തയ വേഷവുമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ താരം പങ്ക് വെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രസവശേഷം തടിച്ചിരുന്ന അവന്തിക തന്റെ പഴയ ശരീര രൂപത്തിലേക്ക് മടങ്ങി എത്തിയതിന്റെ ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍ എന്ന ഹാസ്യ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ഒരു മോഡലിംഗ് ഷൂട്ട് നടത്തിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രസവ ശേഷം ശെരിക്കും സ്ലിം ബ്യുട്ടി ആയിട്ടാണ് താരം തിരിച്ചെത്തിയതെന്ന് വ്യക്തം.

ALSO READ- പിറന്നാള്‍ ആഘോഷിച്ച് മടുത്ത് ബഷീര്‍ ബഷി; സമ്മാനങ്ങള്‍ കൊണ്ടും സ്‌നേഹം കൊണ്ടും വീര്‍പ്പ് മുട്ടിച്ച് സുഹാനയും മഷൂറയും; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ജന്മദിനം

അതേസമയം, അഭിനയത്തിന് മുന്‍പുള്ള മോഡലിംഗിലേക്കുള്ള ഒരു യാത്രയാണിത്. തന്റെ ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ റിസള്‍ട്ട് ആണ് ഈ ദിവസം ഞാന്‍ വളരെ അധികം സന്തോഷവതിയാണെന്നും എന്നെ ഓര്‍ത്ത് ഞാന്‍ തന്നെ അഭിമാനിക്കുന്നുണ്ട് എന്നുമാണ് ഫോട്ടോയ്ക്ക് താഴെ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

ഈ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്. ഇതിനു മുന്‍പ് പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

Advertisement