പ്രണയമായിരുന്നു എന്റെ വിജിയോട്, ഞങ്ങള്‍ ആദ്യം ഹൃദയമാണ് കൈമാറിയത്, അന്ന് വിജയലക്ഷ്മിയെക്കുറിച്ച് അനൂപ് പറഞ്ഞതിങ്ങനെ, പിന്നാലെ വിവാഹ മോചനം, വൈറലായി വീഡിയോ

191

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് വൈക്കം വിജയ ലക്ഷ്മി. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് വിജയലക്ഷ്മി ആലപിച്ചതും.

Advertisements

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാന്‍ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി.

Also Read; കൂട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിച്ച് കുക്കുവും ദീപയും, താമസിച്ചത് ഒരു ലക്ഷം വാടകയുള്ള റിസോര്‍ട്ടില്‍, വൈറലായി വീഡിയോ

ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. വിജയലക്ഷ്മി വിവാഹിതയായ വാര്‍ത്ത സന്തോഷത്തോടെയാണ് കേരളക്കര കേട്ടത്. എന്നാല്‍ അടുത്തിടെയാണ് ഗായിക വിജയലക്ഷ്മി വിവാഹ മോചിതയായ വാര്‍ത്ത പുറത്തുവരുന്നത് .

ആരാധകര്‍ ഇത് ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ ഒരു ചാനലിലെ പരിപാടിയില്‍ വിജയലക്ഷ്മിയും അനൂപും ഒന്നിച്ചെത്തിയതിന്റെ മാസങ്ങള്‍ക്ക് മുമ്പുള്ള വീഡിയോയാണ് വീണ്ടും വൈറലാവുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോയാണിത്.

Also Read: ആദ്യമായി കണ്ടത് സിനിമ ഷൂട്ടിങ് സെറ്റില്‍ വെച്ച്, വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ വിവാഹം, മകന്‍ ജനിച്ചത് ഏഴാം മാസത്തില്‍ നടി മീര കൃഷ്ണയുടെ ജീവിതം

വിജയലക്ഷ്മിയുടെ പാട്ടുകള്‍ താന്‍ എപ്പോഴും കേള്‍ക്കാറുണ്ടെന്നും ജന്മജന്മാന്തരങ്ങള്‍ക്കപ്പുറം തങ്ങള്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നുവെന്നും അനൂപ് വീഡിയോയില്‍ പറയുന്നു. തങ്ങളോുടെ പ്രണയവിവാഹമായിരുന്നുവെന്നും വിജിയുടെ എല്ലാ കാര്യങ്ങളും താനാണ് നോക്കുന്നതെന്നും പരിപാടിയിലെ അവതാരകനായ ബാലയോട് അനൂപ് പറയുന്നുണ്ട്.

അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ നല്ലൊരു ഭര്‍ത്താവിനെ തരണേ എന്നായിരുന്നു കൂടുതലും പ്രാര്‍ത്ഥിച്ചിരുന്നതെന്നും തങ്ങള്‍ ആദ്യം ഹൃദയം തന്നെയായിരുന്നു കൈമാറിയതെന്നും വിജയ ലക്ഷ്മിയും പറയുന്നു.

Advertisement