കൂട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിച്ച് കുക്കുവും ദീപയും, താമസിച്ചത് ഒരു ലക്ഷം വാടകയുള്ള റിസോര്‍ട്ടില്‍, വൈറലായി വീഡിയോ

108

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡാന്‍സറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവില്‍ മനോരമയിലെ തന്നെ ഉടന്‍ പണം എന്ന പരിപാടിയില്‍ അവതാരകനായും കുക്കു എത്തുന്നുണ്ട്.

ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങള്‍ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റര്‍ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടില്‍ കയറ്റുമോ തുടങ്ങിയ സംശയങ്ങള്‍ ചോദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

Advertisements

എന്നാല്‍ എല്ലാത്തിനും വ്യക്തമായ മറുപടി നല്‍കി സുന്ദരമായി ഈ ദമ്പതികളുടെ വിവാഹ ജീവിതം മുന്നോട്ട് പോവുകയാണ്. രണ്ടുപേരും രണ്ട് മതത്തില്‍ പെട്ടവരാണെന്നും വിവാഹശേഷവും അങ്ങനെ തന്നെയാണെന്നുമാണ് ദമ്പതികളുടെ മറുപടി.

Also Read: ആദ്യമായി കണ്ടത് സിനിമ ഷൂട്ടിങ് സെറ്റില്‍ വെച്ച്, വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ വിവാഹം, മകന്‍ ജനിച്ചത് ഏഴാം മാസത്തില്‍ നടി മീര കൃഷ്ണയുടെ ജീവിതം

ദീപയും കുക്കുവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെയാണ് തങ്ങളുടെ വീഡിയോകളെല്ലാം താരങ്ങള്‍ പങ്കുവെക്കുന്നത്.

ഇപ്പോഴിതാ കുക്കുവും ദീപയും പങ്കുവെച്ച ഒരു വീഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നാറില്‍ ഒരു റിസോര്‍ട്ടില്‍ താമസിക്കാനെത്തിയപ്പോഴുള്ള വിശേഷങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. കുക്കുവിനും ദീപയ്ക്കുമൊപ്പം സുഹൃത്തുക്കളായ അപര്‍ണയും ജീവയും ലിജോയുമെല്ലാമുണ്ട്.

Also Read; രണ്ടാം വിവാഹത്തിന് ശേഷം നാടുവിട്ട് അര്‍ച്ചന, ഇനി അഭിനയത്തിലേക്കില്ല, പുതിയ സന്തോഷം പങ്കുവെച്ച് താരം

തിരക്കില്‍ നിന്നെല്ലാം ഫ്രീയാവാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ട്രിപ്പ് പ്ലാന്‍ ചെയ്തതെന്ന് ദീപ പറയുന്നു. റിസോര്‍ട്ടിനെക്കുറിച്ചും താരങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഈ റിസോര്‍ട്ടില്‍ ഒരു ലക്ഷ്വറി ഹണിമൂണിനൊക്കെ വരാമെന്നും ദിവസം പതിനായിരം മുതല്‍ ഒരു ലക്ഷം വരെ വിലയുള്ള റൂമുകളുണ്ടെന്നും വീഡിയോയില്‍ പറയുന്നു.

ദീപയും കുക്കുവും താമസിച്ചത് മുപ്പതിനായിരം രൂപ ദിവസം വിലയുള്ള റൂമിലായിരുന്നു. ലക്ഷങ്ങള്‍ മുടക്കി ആരെങ്കിലും ഈ റൂമുകളെടുക്കുമോ എന്ന ചോദ്യത്തിന് ഒരു വാച്ചിന് പോലും ലക്ഷങ്ങള്‍ മുടക്കുന്നവര്‍ക്ക് ഒരു ലക്ഷ്വറി റൂമെടുത്ത് ആഘോഷിച്ചുകൂടെയെന്ന് ഇരുവരും ചോദിക്കുന്നു

Advertisement