Home Entertainment Celebrities

രണ്ടാം വിവാഹത്തിന് ശേഷം നാടുവിട്ട് അര്‍ച്ചന, ഇനി അഭിനയത്തിലേക്കില്ല, പുതിയ സന്തോഷം പങ്കുവെച്ച് താരം

333

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയതിന് ശേഷം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.

Advertisements

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അര്‍ച്ചനാ സുശീലന്‍മലയാളിക്ക് സുപരിചിതയായി മാറിയത്. അര്‍ച്ചന എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്.

Also Read: ഭാര്യമാരെ പൗഡറിടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്മാരുണ്ട്, ജീവിതകാലം മുഴുവന്‍ അവര്‍ പറയുന്നത് കേട്ട് ജീവിക്കേണ്ടവരല്ല ഭാര്യമാര്‍, തുറന്നടിച്ച് ഷീലു എബ്രഹാം

അന്നും ഇന്നും അര്‍ച്ചനയുടെ ട്രേഡ് മാര്‍ക്ക് കഥാപാത്രവും ഗ്ലോറിയാണ്. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത പരമ്പരകളില്‍ ഒന്നും എന്റെ മാനസപുത്രിയായിരുന്നു. വില്ലത്തി റോളുകളിലാണ് താരം കൂടുതല്‍ തിളങ്ങിയത്.

എന്റെ മാനസപുത്രിക്ക് ശേഷവും പിന്നീട് നിരവധിസീരിയലു കളില്‍ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസണ്‍ ഒന്നിലെത്തിയപ്പോഴാണ് അര്‍ച്ചനയ്ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചത്. ബിഗ് ബോസ് ആദ്യ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളും അര്‍ച്ചനയായിരുന്നു. പക്ഷെ അവസാന അഞ്ചില്‍ എത്തും മുമ്പ് അര്‍ച്ചന പുറത്തായി.

Also Read: ഈ വർഷത്തെ അവസാനത്തെ പൗർണമിയിൽ പകർത്തിയ ദൃശ്യങ്ങൾ; കിടുക്കാച്ചി ചിത്രങ്ങളുമായി റിമാ കല്ലിങ്കൽ

അടുത്തിടെയായിരുന്നു അര്‍ച്ചനയുടെ രണ്ടാംവിവാഹം. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. പ്രവീണ്‍ നായരാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. ഇപ്പോാള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് അര്‍ച്ചന. തന്റെ ഭര്‍ത്താവിനൊപ്പം ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍.

താന്‍ ഒത്തിരി സന്തോഷവതിയാണെന്നും നല്ലൊരു ഭര്‍ത്താവിനെയാണ് കിട്ടിയതെന്നും അര്‍ച്ചന പറയുന്നു. ഇനി ഇന്ത്യയിലേക്ക് വരില്ലെന്നും അഭിനയത്തില്‍ നിന്നും താന്‍ പൂര്‍ണമായും പിന്മാറിയെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

Advertisement