ഭാര്യമാരെ പൗഡറിടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്മാരുണ്ട്, ജീവിതകാലം മുഴുവന്‍ അവര്‍ പറയുന്നത് കേട്ട് ജീവിക്കേണ്ടവരല്ല ഭാര്യമാര്‍, തുറന്നടിച്ച് ഷീലു എബ്രഹാം

238

വളരെ പെട്ടെന്ന് തന്നെ മലയാളി പേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടം, ഷീ ടാക്സി, പുതിയ നിയമം, എന്നീ ചിത്രങ്ങളിലൂടെ ആണ് ഷീലു പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീലു. 2013 മുതലാണ് സിനിമയില്‍ സജീവമായി തുടങ്ങിയത്.

Advertisements

നഴ്സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എന്ന് താരം തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

Also Read: അവൾ അത്ര നല്ലതല്ല, അത്യാവശ്യം കുഴപ്പക്കാരിയും; അഭയ ഹിരൺമയിയൂടെ വാക്കുകൾ വൈറലാകുന്നു

നര്‍ത്തകി കൂടിയായ ശീലു നിരവധി സംസ്ഥാന, സര്‍വകലാശാലാ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഷീലു. തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും മുന്‍പ് ഷീലു തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ച് സംസാരിക്കുകയാംണ് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷീലു. താനെന്നു വെ്ച്ചാല്‍ ഭര്‍ത്താവിന് ഭയങ്കര ഇഷ്ടമാണെന്നും ആ സ്‌നേഹത്തിന്റെ പ്രതിഫലനം തന്നെയാണ് താനൊരു നടിയായതും പ്രൊഡ്യൂസറയാതെന്നും ഷീലു പറയുന്നു.

Also Read: നിറത്തിന്റെ പേരിൽ അവഹേളനമായിരുന്നു; സഹ പുരുഷതാരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലമാണ് എനിക്ക് നല്കിയിരുന്നത്. പ്രിയങ്ക ചോപ്രയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ

താനിപ്പോള്‍ ഭയങ്കര ഹാപ്പിയായി കഴിയുന്നത് എപ്പോഴും സന്തോഷം തരുന്ന ഭര്‍ത്താവ് കാരണമാണെന്നും ഷീലു കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭാര്യമാരെ പൗഡറിടാനും പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാത്തതുമായ ഭര്‍ത്താക്കന്മാരുണ്ടെന്ന് താന്‍ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ഷീലു പറയുന്നു.

സ്ത്രീകള്‍ ഒരിക്കലും അങ്ങനെ ജീവിക്കേണ്ടവരെല്ലെന്നും ഭര്‍ത്താവ് പറയുന്നത് കേട്ട് മാത്രം മുഴുവന്‍ ജീവിതവും ജീവിക്കേണ്ടതില്ലെന്നും ഷീലു പറയുന്നു. പക്ഷേ ഇക്കാര്യത്തില്‍ താന്‍ ഭാഗ്യവതിയാണെന്നും നല്ലൊരു ഭര്‍ത്താവിനെയാണ് കിട്ടിയതെന്നും ഷീലു പറയുന്നു.

Advertisement