ജയിലര്‍ ഹിറ്റായതിന് രജനി സാറിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബട്ടും ഡോണിയും സേവിയറും, വൈറലായി പെപ്പെയുടെ കുറിപ്പ്

748

നവാഗത സംവിധായകന്‍ നഹാസ് ഹദായത്തിന്റെ സംവിധാനത്തിലൊരുങ്ങി അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിക്കുന്നത്.

Advertisements

ആര്‍ഡിഎക്സില്‍് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷെയിന്‍ നിഗവും ആന്‍ണി വര്‍ഗീസും നീരജ് മാധവുമാണ്. യാ
തൊരു അവകാശവാദവുമില്ലാതെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read: 70 വയസ്സുള്ള മമ്മൂക്ക 68 കിലോയുള്ള സ്‌നേഹയെ ഈസിയായി പൊക്കി, ക്രിസ്റ്റഫര്‍ സിനിമ ശരിക്കും എനിക്കാണ് പാരയായത്, തുറന്നുപറഞ്ഞ് പ്രസന്ന

എന്നാല്‍ ചിത്രം കണ്ട്് പ്രേക്ഷകരെല്ലാം പറയുന്നത് അടിപൊളിയായിട്ടുണ്ടെന്ന് തന്നെയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസത്തോളം പിന്നിടുമ്പോള്‍ ചിത്രം ലോകമെമ്പാടും 50കോടി കളക്ഷന്‍ നേടിയിരിക്കുന്നുവെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകരെയെല്ലാം സന്തോഷത്തിലാഴ്ത്തുകയാണ്.

ഇപ്പോഴിതാ ആന്റണി വര്‍ഗീസ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ജയിലര്‍ സിനിമ വമ്പന്‍ ഹിറ്റായപ്പോള്‍ അതിലഭിനയിച്ച രജനി സാറിന് ബിഎംഡബ്ല്യൂ സമ്മാനമായി ലഭിച്ച വാര്‍ത്തെ കോര്‍ത്തിണക്കിയായിരുന്നു പെപ്പെയുടെ പോസ്റ്റ്.

Also Read: പൊതുവേദിയില്‍ വിഷാദമുഖഭാവത്തില്‍ സാനിയ, വൈറലായി വീഡിയോ, എന്തുപറ്റിയെന്ന് ആവര്‍ത്തിച്ച് ചോദിച്ച് ആരാധകര്‍

”ജയിലര്‍ ഹിറ്റായപ്പോള്‍ രജനി സാറിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബോര്‍ട്ടും ഡോണിയും സേവിയും എന്നും കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ ഫുഡ് തന്ന് വയറുനിറച്ച് സോഫിയ ചേച്ചി എന്നും കുറിച്ചുകൊണ്ടായിരുന്നു പെപ്പെയുടെ പോസ്റ്റിന്റെ തുടക്കം.

താന്‍ വീട്ടിലെ മതില്‍ പൊളിച്ച് ഗേറ്റ് വലുതാക്കാന്‍ തുടങ്ങുവാണ്. പിന്നെ നഹാസ് പോര്‍ഷേ ഓടിക്കാന്‍ പഠിച്ച് തുടങ്ങിയെന്നാണ് കേള്‍ക്കുന്നതെന്നും പെപ്പെ കുറിപ്പില്‍ പറയുന്നു.

Advertisement