തിയ്യേറ്ററുകളില്‍ ആവേശം, 50കോടി വാരി ആര്‍ഡിഎക്‌സ്, വിജയക്കുതിപ്പ് തുടരുന്നു

142

അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിക്കുന്നത്. നഹാസ് ഹദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ആര്‍ഡിഎക്സില്‍് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷെയിന്‍ നിഗവും ആന്‍ണി വര്‍ഗീസും നീരജ് മാധവുമാണ്. യാതൊരു അവകാശവാദവുമില്ലാതെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read: ആര്‍ക്കും നയന്‍താരെ നിയന്ത്രിക്കാന്‍ കഴിയില്ല, ആ കാര്യത്തെ കുറിച്ച് അവരോട് ചോദിക്കാനുള്ള ത്രാണി ആര്‍ക്കുമില്ല, വൈറലായി ഒരു തുറന്നുപറച്ചില്‍

എന്നാല്‍ ചിത്രം കണ്ട്് പ്രേക്ഷകരെല്ലാം പറയുന്നത് അടിപൊളിയായിട്ടുണ്ടെന്ന് തന്നെയാണ്. ആര്‍ഡിഎക്സിലെ താരങ്ങളും ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ റിലീസ് ചെയ്ത് ഒമ്പത് ദിവസത്തോളം പിന്നിടുമ്പോള്‍ ചിത്രം ലോകമെമ്പാടും 50കോടി കളക്ഷന്‍ നേടിയിരിക്കുന്നുവെന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. ഓണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ആര്‍ഡിഎക്‌സ് എന്നുമാണ് സിനിമാട്രാക്കന്‍മാരുടെ റിപ്പോര്‍ട്ടുകള്‍.

Also Read: ഒരു അവളോടൊപ്പവും ജീവിച്ച് തീര്‍ക്കാനുള്ളതല്ല ഈ ജീവിതമെന്ന് പഠിപ്പിച്ചു, നീയാണ് യഥാര്‍ത്ഥ ആണെന്ന് കമന്റുമായി ആരാധകന്‍, ഗോപി സുന്ദര്‍ നല്‍കിയ കിടലന്‍ മറുപടി ഇങ്ങനെ

അതേസമയം, കേരളത്തില്‍ നിന്നുമാത്രം 30കോടിയോളം രൂപയാണ് ആര്‍ഡിഎക്‌സ് നേടിയത്. ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ചിത്രത്തില്‍ ഏറെയും പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രം ഇനിയും കോടികള്‍ വാരിക്കൂട്ടുമെന്ന് തന്നെയാണ് സിനിമാട്രാക്കന്മാരുടെ വിലയിരുത്തല്‍.

Advertisement