ആര്‍ക്കും നയന്‍താരെ നിയന്ത്രിക്കാന്‍ കഴിയില്ല, ആ കാര്യത്തെ കുറിച്ച് അവരോട് ചോദിക്കാനുള്ള ത്രാണി ആര്‍ക്കുമില്ല, വൈറലായി ഒരു തുറന്നുപറച്ചില്‍

579

മനസ്സിനക്കരെ എന്ന സിനിമയിലൂടെ സത്യന്‍ അന്തിക്കാട് കൈപ്പിടിച്ച് അഭിനയത്തിലേക്ക് കൊണ്ടുവന്ന നടിയാണ് നയന്‍താര. ശാലീന സുന്ദരിയായി സിനിമയിലേക്ക് വന്ന താരം തമിഴിലേക്ക് കടന്നതോടെ ഗ്ലാമറസായി അഭിനയിക്കാന്‍ തുടങ്ങി. വന്‍ വിമര്‍ശനങ്ങളാണ് ആ കാലത്ത് നയന്‍താരയെ തേടിയെത്തിയത്.

Advertisements

പക്ഷേ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ താരത്തിന് സാധിച്ചു. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണായാണ് നയന്‍താര അറിയപ്പെട്ടിരുന്നത്. പിന്നീട് അത് ലേഡി സൂപ്പര്‍സ്റ്റാറാക്കാന്‍ ചെറുതായി ഒന്നുമല്ല അവര്‍ പരിശ്രമിച്ചത്.

Also Read: പൊതുവേദിയില്‍ വിഷാദമുഖഭാവത്തില്‍ സാനിയ, വൈറലായി വീഡിയോ, എന്തുപറ്റിയെന്ന് ആവര്‍ത്തിച്ച് ചോദിച്ച് ആരാധകര്‍

സിനിമാ മേഖലയില്‍ പിടിച്ച് നില്ക്കാന്‍ കുറച്ചധികം അവര്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. തന്റെ കരിയറില്‍ വീഴ്ച്ചകള്‍ സംഭവിച്ചപ്പോള്‍ പോലും തകരാതെ മുന്നോട്ട് പോകാന്‍ അവര്‍ കാണിച്ച ധൈര്യംക്കൊണ്ടാണ് ഇന്നവര്‍ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്നത് തന്നെ.

താരം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കാനെത്താറില്ല. നടിയുടെ നോ പ്രൊമോഷന്‍ പോളിസി പല സിനിമാക്കാരെയും അസംതൃപ്തരാക്കുകയാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് തമിഴ് ഫിലിം ക്രിറ്റിക് ആര്‍എസ് അനന്തന്‍.

Also Read: സ്‌കൂളിലെ സ്റ്റാർ; വീട്ടിലെ കോമഡി താരവും എന്റർടെയ്ൻമെന്റുമായിരുന്നു; ഞങ്ങൾക്കിടെയിലെ ഏറ്റവും പെർഫക്ട് ആക്ടറസ്; കൽപനയെ കുറിച്ച് ഉർവശി

സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും നയന്‍താര മാറിനില്‍ക്കുന്നത് ശരിയല്ല. എന്നാല്‍ എന്തുകൊണ്ടാണ് പ്രൊമോഷന്‍ പരിപാടികളില്‍ എത്താതെന്ന് നയന്‍താരയോട് ചോദിക്കാന്‍ ആര്‍ക്കും ത്രാണിയില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഒരു സിനിമാസംഘടനാനേതാവ് പറഞ്ഞത് അവരെ പ്രൊമൊഷന്‍ പരിപാടികളില്‍ എത്തിക്കുമെന്നാണ്, പക്ഷേ അത് നടന്നില്ലെന്നും അനന്തന്‍ പറയുന്നു.

നയന്‍താരയെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അനന്തന്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ നയന്‍താര തന്റെ സിനിമയുടെ ട്രെയിലര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

Advertisement