സ്‌കൂളിലെ സ്റ്റാർ; വീട്ടിലെ കോമഡി താരവും എന്റർടെയ്ൻമെന്റുമായിരുന്നു; ഞങ്ങൾക്കിടെയിലെ ഏറ്റവും പെർഫക്ട് ആക്ടറസ്; കൽപനയെ കുറിച്ച് ഉർവശി

160

വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കൽപന. മലയാളത്തിൽ ഏറ്റവും മനോഹരമായി ഹാസ്യം അവതരിപ്പിച്ചിരുന്ന താരം കൂടിയാണിവർ. ഇന്ന് ഹാസ്യ വേഷങ്ങളിൽ കൽപനയെ മറിക്കടക്കാൻ ഒരു താരമില്ല. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ആരാധകരെയും ബന്ധുക്കളെയുമെല്ലാം വേദനയിലാഴ്ത്തി അകാലത്തിൽ കൽപന വിടവാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

താരത്തിനെ മലയാള സിനിമയ്ക്ക് നഷ്ടമായത് വലിയ വിടവുണ്ടാക്കി കൊണ്ടാണ്. പകരംവെയ്ക്കാനില്ലാത്ത കോമഡി കൈകാര്യം ചെയ്യുന്ന താരമായിരുന്നു കൽപന. കൽപ്പനയുടെ മകൾ ശ്രീമയിയും ഇപ്പോൾ അഭിനയ ലോകത്തെത്തയിരിക്കുകയാണ്.

Advertisements

കൽപനയുടെ സഹോദരിയായ നടി ഉർവശി കൽപ്പനയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ അഭിപ്രായം തുറന്ന് പറയാൻ ഒട്ടും മടി കാണി ക്കാത്ത താരം ആയിരുന്നു കൽപ്പനയെന്ന് ഉർവശി പറയുന്നു.

ALSO READ- സിനിമയിൽ അവസരങ്ങൾ തേടി എത്തി; എന്നിട്ടും അഭിനയിച്ചില്ല; കുട്ടിക്കാലത്ത് മോഹൻലാൽ ഫാനായിരുന്നു; മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്: ചിന്ത ജെറോം

തങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ചേച്ചിക്കൊപ്പം അഭിനയി ക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഒന്നാമത് സഹോദരങ്ങളാണല്ലോ. അതുകൊണ്ട് തന്നെ ആർട്ടിഫിഷ ലായി എന്തെങ്കിലും പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.

ചേച്ചി പക്ഷെ ഈസിയായി ചെയ്യുമായിരുന്നു. ചെറുപ്പത്തിൽ കൽപന ചേച്ചി വളരെ കുസൃതിയായിരുന്നു. നാദ സ്വര കച്ചേരി നടക്കുന്നിടത്ത് ചെന്ന് മുന്നിൽ തന്നെ ഇരുന്ന് പുളി തിന്നു കൊണ്ടിരിക്കും. നാദസ്വരം വായിക്കുന്ന വരുടെ വായിലും വെള്ളം നിറയുമായിരുന്നു. അങ്ങനെ അവർ വായിക്കുന്നതൊക്കെ തെറ്റും. അവസാനം സംഘാ ടകരും നാദസ്വര കച്ചേരി നടത്തുന്നവരുമൊക്കെ ഓടിച്ച സംഭവമുണ്ടായിട്ടുണ്ടെനന് ഉർവശി വെളിപ്പെടുത്തുന്നു.

ALSO READ- കാജോൾ എന്റെ ക്രഷ്; ലിപ് ലോക് രംഗം ചെയ്യാൻ ഒരു മടിയും തോന്നിയില്ലെന്ന് പാകിസ്താൻ നടൻ; മൂന്ന് പതിറ്റാണ്ട് നീണ്ട ഈ തീരുമാനം മാറ്റിയതിനെ കുറിച്ച് കാജോൾ

വീട്ടിലെ കോമഡി താരവും എന്റർടെയ്ൻ മെന്റും കൽപന ചേച്ചിയായിരുന്നു. അവളെപ്പോഴും അവളെ താഴ്ത്തി പറയാറേ ഉള്ളൂ. എല്ലാ കാര്യങ്ങളിലും അവൾ അവളുടെ കുറ്റങ്ങൾ മാത്രമെ പറയുമായിരുന്നുള്ളുവെന്ന് ഉർവശി ഓർക്കുന്നു.

തങ്ങൾക്കിടെയിലെ ഏറ്റവും പെർഫക്ട് ആക്ടറസ് അവളാണ്. ചെറുപ്പം മുതലെ എല്ലാ കലാപരിപാടികളിലും അവൾ പങ്കെടുക്കും. അമ്മ അതിനൊക്കെ സപ്പോർട്ടായിരുന്നു. സ്‌കൂളിലെ സ്റ്റാർ ആയിരുന്നു കൽപന ചേച്ചി.

എല്ലാവർക്കും കൽപ്പനയെ വലിയ ഇഷ്ടമായിരുന്നുവെന്നും ഉർവ്വശി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു.

Advertisement