ഒരു അവളോടൊപ്പവും ജീവിച്ച് തീര്‍ക്കാനുള്ളതല്ല ഈ ജീവിതമെന്ന് പഠിപ്പിച്ചു, നീയാണ് യഥാര്‍ത്ഥ ആണെന്ന് കമന്റുമായി ആരാധകന്‍, ഗോപി സുന്ദര്‍ നല്‍കിയ കിടലന്‍ മറുപടി ഇങ്ങനെ

26995

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനം ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്.

Advertisements

അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.

Also Read: സ്‌കൂളിലെ സ്റ്റാർ; വീട്ടിലെ കോമഡി താരവും എന്റർടെയ്ൻമെന്റുമായിരുന്നു; ഞങ്ങൾക്കിടെയിലെ ഏറ്റവും പെർഫക്ട് ആക്ടറസ്; കൽപനയെ കുറിച്ച് ഉർവശി

ഗോപിസുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇവരുടെ പഴയ ചരിത്രം ചികഞ്ഞു കൊണ്ട് നിരവധി പേരാണ് വിമര്‍ശനവും ആയി എത്തിയത്. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാതെ തന്റെ തിരക്കുകളുമായി മുന്നാട്ട് പോകുകയായിരുന്നു ഗോപി സുന്ദര്‍. കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read:സിനിമയിൽ അവസരങ്ങൾ തേടി എത്തി; എന്നിട്ടും അഭിനയിച്ചില്ല; കുട്ടിക്കാലത്ത് മോഹൻലാൽ ഫാനായിരുന്നു; മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്: ചിന്ത ജെറോം

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് താഴെ ” നീ ആണ് യഥാര്‍ത്ഥ ആണ്, ഒരു ജീവിതം അത് ഒരു അവളോടൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ലെന്ന യാഥാര്‍ത്ഥ്യം പഠിപ്പിച്ചുതന്ന ഗുരുവേ ലവ് യൂ” എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു.

ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിന് ഉമ്മയായിരുന്നു മറുപടിയായി ഗോപി സുന്ദര്‍ നല്‍കിയത്. ചിത്രത്തിന് താഴെ കമന്റ് ചെയ്ത മിക്കവര്‍ക്കും ഗോപി സുന്ദര്‍ മറുപടി നല്‍കിയിട്ടുണ്ട്.

Advertisement