Home Entertainment Celebrities

സത്യം എന്നായാലും പുറത്തുവരുമെന്ന വിശ്വാസമുള്ളതുകൊണ്ട് ഭര്‍ത്താവും കുടുംബവും തളര്‍ന്നില്ല, ഇത് കളിയാക്കിയവര്‍ക്കുള്ള മറുപടി, പെപ്പെയുടെ ഭാര്യയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

319

നടന്‍ ആന്റണി വര്‍ഗീസ് തന്നെ ചതിച്ചുവെന്നും കാശ് വാങ്ങിയിട്ട് അവസാനം സിനിമയില്‍ നിന്നും പിന്മാറിയെന്നും തുറന്നുപറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി രംഗത്തെത്തിയിരുന്നു. ഈ സംഭവം മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

Advertisements

ഇതിന് പിന്നാലെ സംഭവത്തില്‍ തെളിവ് സഹിതം പ്രതികരിച്ച് കഴിഞ്ഞ ദിവസം ആന്റണി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. താന്‍ കാശ് വാങ്ങി ചതിച്ചിട്ടില്ലെന്നും കുടുംബത്തെ കുറിച്ച് അനാവശ്യമായി പറഞ്ഞാല്‍ പ്രതികരിക്കുമെന്നും പെപ്പെ വ്യക്തമാക്കിയിരുന്നു.

Also Read: സെറീനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിന്നെ മോശമായി ബാധിക്കും, സാഗറിന് മുന്നറിയിപ്പ് നല്‍കി അനു, എല്ലാ കാര്യങ്ങളും സെറീനയോട് തുറന്നുപറഞ്ഞുവെന്ന് സാഗറും

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് ആന്റണി വര്‍ഗീസിന്റെ ഭാര്യ അനീഷ പൗലോസും രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അനീഷയുടെ പ്രതികരണം. സത്യം എന്നായാലും പുറത്തുവരുമെന്ന് അനീഷ പറയുന്നു.

ഈ കാര്യത്തില്‍ നല്ല വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭര്‍ത്താവും കുടുംബവും തളരാതിരുന്നത്. ആര്‍ക്കും എന്തും പറയാം, പക്ഷേ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായി തന്നെ പറയണമെന്നും തങ്ങളുടെ ഭാഗത്ത് ന്യായമുള്ളതുകൊണ്ട് തന്നെയാണ് ഇത്രയും കാലം നിശബ്ദമായി ഇരുന്നതെന്നും അനീഷ കൂട്ടിച്ചേര്‍ത്തു.

Also Read: നോ പറയേണ്ടിടത്ത് പറഞ്ഞിരിക്കണം, സിനിമയില്‍ അവസരം കിട്ടില്ലെന്നൊന്നും കരുതേണ്ട, ആരെയും ഭയപ്പെടേണ്ട, തുറന്നടിച്ച് അതിഥി രവി

സോഷ്യല്‍മീഡിയയില്‍ മോശം രീതിയില്‍ ഒത്തിരി കമന്റുകളും മേസ്സേജുകളും വന്നു. സത്യം എന്നായാലും പുറത്തുവരുമെന്ന് തങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ടാണ് തളരാതിരുന്നതെന്നും കളിയാക്കിയവര്‍ക്കുള്ള മറുപടി ഇതാണെന്നും അനീഷ പറഞ്ഞു.

Advertisement