പലരും നേരിട്ട് പ്രകടിപ്പിക്കാന്‍ പറ്റാത്ത ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു, ടോക്‌സിക്ക് മെസ്സേജുകള്‍ അയക്കുന്നവര്‍ ഇന്‍സ്റ്റഗ്രാമിലുമുണ്ടെന്ന് അനാര്‍ക്കലി മരക്കാര്‍

234

വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ആനന്ദം എന്ന സിനിമയില്‍ ദര്‍ശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

Advertisements

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും ഉയരെയിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടര്‍ന്ന് ഒരു പിടി മലയാള സിനിമകളില്‍ മികച്ച വേഷങ്ങള്‍ അനാര്‍ക്കലി കൈകാര്യം ചെയ്തു.

Also Read: വല്യച്ഛനെ പോലെ ബ്രഹ്‌മചാരി ആയാലോ എന്ന് വിചാരിക്കുകയാണ്, എനിക്ക് കല്യാണം കഴിക്കേണ്ട, തുറന്നുപറഞ്ഞ് കാര്‍ത്തിക് ശങ്കര്‍

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ടോക്‌സിസിറ്റി പരത്താന്‍ പറ്റിയ സ്ഥലമായി മാറിയിരിക്കുകയാണെന്ന് പറയുകയാണ് അനാര്‍ക്കലി.

ആളുകള്‍ക്ക് നേരിട്ട് പ്രകടിപ്പിക്കാന്‍ പറ്റാത്ത ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പ്രകടിപ്പിക്കുന്നത്. പണ്ടൊക്കെ ഫേസ്ബുക്കിലായിരുന്നു, എന്നാല്‍ ഇപ്പോള്‍ ടോക്‌സിക്ക് മെസ്സേജുകള്‍ അയക്കുന്നവര്‍ ഇന്‍സ്റ്റഗ്രാമിലുമുണ്ടെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

Also Read: മോഹൻലാലിന്റെ മകൻ പാവം ചെറുക്കൻ, മമ്മൂട്ടിയുടെ മകന് തീരെ അഹങ്കാരം ഇല്ല; പിന്നെ ഏത് സൂപ്പർസ്റ്റാറുകളുടെ മക്കൾക്ക് എതിരെ നടപടി എടുക്കാനാണ് പറയുന്നത്: സജി നന്ത്യാട്ട്

ഇന്‍സ്റ്റാഗ്രാമില്‍ പൊതുവേ യുവജനങ്ങളാണ് കൂടുതലുമുള്ളത്. ഇന്‍സ്റ്റഗ്രാം എടുക്കുമ്പോള്‍ സാധരണ പോസിറ്റീവ് കമന്റുകളാണ് കൂടുതലും കാണുന്നതെന്നും എന്നാല്‍ ഫേസ്ബുക്കിന്റെ കാര്യം അങ്ങനെയല്ലെന്നും അനാര്‍ക്കലി പറയുന്നു.

Advertisement