ബന്ധപ്പെട്ട അധികൃതര്‍ അന്വേഷിക്കട്ടെ, സത്യാവസ്ഥ എന്താണെന്ന് കണ്ടെത്തട്ടെ, എനിക്ക് പോലീസൊന്നും ആവാന്‍ വയ്യ, സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് സുരേഷ് ഗോപി

69

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം.

Advertisements

ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. ലഹരി ഉപയോഗം സിനിമാസെറ്റുകളിലുണ്ടെങ്കില്‍ അത് ഉറപ്പായും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടെത്തേണ്ടതുണ്ടെന്നും അതിനെ പറ്റി പറയേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

Also Read: വല്യച്ഛനെ പോലെ ബ്രഹ്‌മചാരി ആയാലോ എന്ന് വിചാരിക്കുകയാണ്, എനിക്ക് കല്യാണം കഴിക്കേണ്ട, തുറന്നുപറഞ്ഞ് കാര്‍ത്തിക് ശങ്കര്‍

ഈ വിഷയത്തില്‍ തന്റെ അഭിപ്രായത്തിന് വലിയ പ്രാധന്യമൊന്നുമില്ല. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇതില്‍ ഇടപെടേണ്ടെതെന്നും ഓരോരുത്തരുടെയും കണ്ടെത്തലുകളും മനസ്സിലാക്കലുകളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളെല്ലാമെന്നും സുരേഷ് ഗോപി പറയുന്നു.

ഇതിലെ സത്യസന്ധതയെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഇത് സത്യമാണെങ്കില്‍ ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്നും അതിന് ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിന്തുണ ഉണ്ടായിരിക്കേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read: മോഹൻലാലിന്റെ മകൻ പാവം ചെറുക്കൻ, മമ്മൂട്ടിയുടെ മകന് തീരെ അഹങ്കാരം ഇല്ല; പിന്നെ ഏത് സൂപ്പർസ്റ്റാറുകളുടെ മക്കൾക്ക് എതിരെ നടപടി എടുക്കാനാണ് പറയുന്നത്: സജി നന്ത്യാട്ട്

ഈ വിഷയത്തില്‍ തനിക്ക് ഇങ്ങനെയൊക്കെയേ പ്രതികരിക്കാന്‍ പറ്റൂള്ളവെന്നും തനിക്ക് ഇതല്ലാതെ പോലീസുകാരന്‍ ഒന്നും ആവാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നോക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement