മിമിക്രിക്കാരന്‍, മാര്‍ബിളിന്റെ ജോലി, പെണ്ണാലോചിച്ച് പോയത് ഒന്നും മറച്ച് വെക്കാതെ, ഇന്ന് ഭാര്യയുടെ അച്ഛനും അമ്മയും എന്നെപ്പറ്റി സംസാരിക്കുന്നത് അഭിമാനത്തോടെ, തുറന്നുപറഞ്ഞ് ബിജുക്കുട്ടന്‍

726

മലയാളികളുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ് ബിജു കുട്ടന്‍. ഹാസ്യ താരമായി സിനിമകളില്‍ തിളങ്ങുന്ന ബിജുക്കുട്ടന്‍ തന്റേ കഴിവിലൂടെയാണ് മുന്‍നിര ഹാസ്യ താരങ്ങള്‍ക്കൊപ്പമെത്തിയത്.

Advertisements

ഒത്തിരി സിനിമകളില്‍ ബിജുക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. അടുത്തിടെ ബിജുക്കുട്ടന്റെയും മകളുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: വല്യച്ഛനെ പോലെ ബ്രഹ്‌മചാരി ആയാലോ എന്ന് വിചാരിക്കുകയാണ്, എനിക്ക് കല്യാണം കഴിക്കേണ്ട, തുറന്നുപറഞ്ഞ് കാര്‍ത്തിക് ശങ്കര്‍

ഇപ്പോഴിതാ ഡാന്‍സ് വീഡിയോയെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. വരുമാനം നോക്കിയല്ല താനും മകളും ഡാന്‍സ് ചെയ്തതെന്നും ആളുകള്‍ക്ക് തങ്ങളെ ഇഷ്ടമായി എന്നും വീഡിയോ കാണാതാവുമ്പോള്‍ ഇപ്പോള്‍ ഇങ്ങോട്ട് മെസ്സേജ് അയച്ച് ചോദിക്കാന്‍ തുടങ്ങിയെന്നും ബിജുക്കുട്ടന്‍ പറയുന്നു.

താന്‍ മകള്‍ കാണിച്ച് തരുന്ന സ്റ്റെപ്പുകള്‍ പഠിക്കാന്‍ വൈകുന്നത് കൊണ്ടാണ് വീഡിയോ വരാന്‍ ലേറ്റ് ആവുന്നത്. ഭാര്യയാണ് വീഡിയോ എടുക്കുന്നതെന്നും അവള്‍ക്കും നല്ല കുറേ കഴിവുകളുണ്ടെന്നും സിനിമയിലെത്തും മുമ്പ് താന്‍ മാര്‍ബിളിന്റെ ജോലിക്ക് പോയിരുന്നുവെന്നും ബിജുക്കുട്ടന്‍ പറയുന്നു.

Also Read: മോഹൻലാലിന്റെ മകൻ പാവം ചെറുക്കൻ, മമ്മൂട്ടിയുടെ മകന് തീരെ അഹങ്കാരം ഇല്ല; പിന്നെ ഏത് സൂപ്പർസ്റ്റാറുകളുടെ മക്കൾക്ക് എതിരെ നടപടി എടുക്കാനാണ് പറയുന്നത്: സജി നന്ത്യാട്ട്

താന്‍ മിമിക്രി ചെയ്യുമെന്നും തന്റെ ജോലി എന്താണെന്നുമൊക്കെ വിവാഹത്തിന് മുമ്പേ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നു. അച്ഛനും അമ്മയ്ക്കുമൊന്നും അതൊരു പ്രശ്‌നമില്ലായിരുന്നുവെന്നും താന്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് അവര്‍ അഭിമാനത്തോടെ പറയുമായിരുന്നുവെന്നും അവര്‍ നല്ല സപ്പോര്‍ട്ടാണെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement