Home Entertainment Celebrities

ഒരു കോടി രൂപയുടെ പൂച്ചക്കൊട്ടാരം, പൂച്ചകള്‍ക്ക് താമസിക്കാന്‍ ഒരുക്കുന്ന കൂടിനെ കുറിച്ച് അനുജോസഫ് പറയുന്നു

577

മലയാളം മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ കൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്.

Also Read: അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങി കൊടുക്കണോ വേണ്ടയോ എന്ന് ഒരു സ്ത്രീക്ക് തീരുമാനിക്കാം, എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ താലി ധരിക്കും, ആരും ചോദ്യം ചെയ്യേണ്ട, തുറന്നടിച്ച് ഗായത്രി കൃഷ്ണന്‍

അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.

തന്റെ ഏറ്റവും പ്രിയപ്പെട്ട പൂച്ചകള്‍ക്ക് വേണ്ടി മാത്രം ഒരു പുതിയ വീട്ടിലേക്ക് മാറിയിരിക്കുകയാണ് അനു ജോസഫ്. ഇപ്പോഴിതാ പൂച്ചകള്‍ക്ക് വേണ്ടി ഒരുക്കിയ പുതിയ കൂടിനെ കുറിച്ച് സംസാരിക്കുകയാണ് അനു ജോസഫ്.

Also Read: സുധിച്ചേട്ടനുണ്ടായിരുന്നുവെങ്കില്‍ എന്റെ കണ്ണുകള്‍ നിറയില്ലായിരുന്നു, ചേട്ടന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് വന്ന വ്യാജവാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിച്ചു തുറന്നുപറഞ്ഞ് രേണു

താന്‍ പൂച്ചകള്‍ക്ക് വേണ്ടിയാണ് മാറി താമസിച്ചത്. ഇപ്പോള്‍ പൂച്ചകളെ തന്റെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും ലോക്ക്ഡൗണ്‍ കാലത്താണ് പൂച്ചകളോടുള്ള പ്രേമം തുടങ്ങിയതെന്നും ആദ്യം താമസിച്ച വാടക വീട്ടിലും പൂച്ചകള്‍ക്ക് വേണ്ടുന്ന സൗകര്യങ്ങളെല്ലാം ചെയ്തിരുന്നുവെന്നും അനു പറയുന്നു.

പൂച്ചകളെയെല്ലാം ഇടക്കിടെ മാറ്റാന്‍ പ്രയാസമായതിനാലാണ് താന്‍ കുറച്ച് സ്ഥലം വാങ്ങി വീട് വക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ഓരോ ഘട്ടങ്ങളിലായാണ് വീട് പണി തുടങ്ങിയതെന്നും അവിടെ പൂച്ചകള്‍ക്ക് വേണ്ടി മാത്രം 1200 സ്വകയര്‍ഫീറ്റുള്ള ഏരിയ തന്നെ പൂച്ചകള്‍ക്ക് വേണ്ടി ഒരുക്കുകയാണെന്നും അനു പറയുന്നു.

Advertisement