ധരിക്കുന്ന വസ്ത്രത്തില്‍ ആത്മവിശ്വാസം കണ്ടെത്തൂ, പുത്തന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് മൗനരാഗത്തിലെ സോണിയ, വൈറലായി ചിത്രം

188

ജനപ്രീയമായ മികച്ച സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. അതിലൊന്നാണ് മൗനരാഗം. ഊമയായ പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. ജീവിതത്തില്‍ അവള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ദുഖങ്ങളും അവഗണനകളുമാണ് സീരിയലിന്റെ ഇതിവൃത്തം.

Advertisements

തമിഴ് താരങ്ങളായ നലീഫ് ജിയയും ഐശ്വര്യ റാംസായുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെ സീരിയലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ കൂടിയുണ്ട്. സോണിയും വിക്രമും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Also Read: ഒരു കോടി രൂപയുടെ പൂച്ചക്കൊട്ടാരം, പൂച്ചകള്‍ക്ക് താമസിക്കാന്‍ ഒരുക്കുന്ന കൂടിനെ കുറിച്ച് അനുജോസഫ് പറയുന്നു

കല്യാണ്‍ ഖന്ന എന്ന നടനാണ് വിക്രമായി എത്തുന്നത്. സോണിയായി എത്തുന്നതാകട്ടെ തമിഴ് നടി ശ്രീ ശ്വേതയും. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രീ ശ്വേത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തന്റെ പുതിയ ചിത്രങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.


പലപ്പോഴും തനിക്ക് മോഡേണ്‍ വേഷവും നാടന്‍വേഷവും ഇണങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത് താരത്തിന്റെ പുതിയ ഡ്രെസ്സിങ് സ്റ്റൈലാണ്. ഡെനിം ജെംസ്യൂട്ട് ധരിച്ചാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read: അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങി കൊടുക്കണോ വേണ്ടയോ എന്ന് ഒരു സ്ത്രീക്ക് തീരുമാനിക്കാം, എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ താലി ധരിക്കും, ആരും ചോദ്യം ചെയ്യേണ്ട, തുറന്നടിച്ച് ഗായത്രി കൃഷ്ണന്‍

തികച്ചും വ്യത്യസ്തമായ ലുക്കിനൊപ്പം ആറ്റിറ്റിയൂഡ് കൂടെയായപ്പോള്‍ താരത്തിന്റെ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. നിങ്ങള്‍ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുവരണമെന്നും ഇടക്കൊക്കെ ഇതുകൂടി പരീക്ഷിക്കണമെന്നും ധരിക്കുന്ന വസ്ത്രത്തില്‍ ആത്മവിശ്വാസം കണ്ടത്തണമെന്നും ശ്രീ ശ്വേത പറയുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്.

Advertisement