Home Entertainment Celebrities

കൂട്ടിന് ഒരാള്‍ ഉണ്ട്, എന്നാല്‍ വിവാഹം ഇപ്പോള്‍ ഉണ്ടാവില്ല; ആദ്യമായി വിവാഹത്തെ കുറിച്ച് അനു ജോസഫ്

284

മലയാളം മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.

also read
ചേച്ചിക്കു മുമ്പേ ഞാന്‍ വിവാഹം കഴിക്കും, വീട്ടുക്കാര്‍ കൂടി സമ്മതിക്കണം; ദിയ കൃഷ്ണ പറയുന്നു
ഇപ്പോൾ തന്റെ വീടിനെ കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാമാണ് അനു പറയുന്നത്. ആവശ്യം കൂടി കണക്കിലെടുത്താണ് ഇങ്ങനെ ഒരു വീട് വെച്ചത് എന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അനു പറഞ്ഞു. ഗ്ലാസ് വീടാണ് ഒറ്റ ബെഡ്‌റൂമേ ഉള്ളൂ , ഇനിയും പണികൾ ഉണ്ട്. വീടിനെ ചുറ്റിപ്പറ്റി ഒരുപാട് കഥകൾ വന്നിരുന്നു എന്നും നടി പറഞ്ഞു.

എന്നാൽ ഒരിക്കലും നിയമം വിട്ടു ഒന്നും താൻ ഇതിൽ ചെയ്തിട്ടില്ല എന്ന് അനു പറഞ്ഞു. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ജീവിതമാണ് ഞങ്ങളുടേത്. ഒരാഗ്രഹം നടത്തണമെന്ന് ആഗ്രഹിച്ചാൽ അത് നടത്തിയാണ് ശീലം. അതേസമയം തനിക്ക് കൂട്ടിന് ഒരാൾ ഉണ്ടെന്നും എന്നാൽ വിവാഹമെന്ന സിസ്റ്റത്തിലേക്ക് ചിന്ത എത്തിയിട്ടില്ലെന്നും താരം പറഞ്ഞു.

 

 

Advertisement