Home Entertainment Celebrities

ഇനി മലയാളത്തിലും; ഗരുഡന്‍ സിനിമ വിജയിച്ചതിന് പിന്നാലെ സംവിധായകന് കാര്‍ സമ്മാനമായി നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

83

അന്യഭാഷയിലെല്ലാം ഒരു ചിത്രം വിജയിക്കുമ്പോൾ അതിലെ നായകനും സംവിധായകനും ഒക്കെ നിർമ്മാതാവ് സമ്മാനം കൊടുക്കുന്നത് പതിവാണ്. ഈ അടുത്ത് ഹിറ്റായ രജനികാന്ത് ചിത്രം ജയിലർ വിജയിച്ചപ്പോൾ രജനീകാന്തിന് ചിത്രത്തിൻറെ നിർമ്മാതാവായ കലാനിധി മാരൻ ബിഎംഡബ്ല്യു സമ്മാനമായി നൽകിയിരുന്നു.

Advertisements

ഇത്തരത്തിലുള്ള വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ മലയാള ചിത്രത്തിൽ ഇങ്ങനെയൊരു രീതി ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ആ പരാതി മാറിയിരിക്കുകയാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ ഗരുഡന്റെ സംവിധായകന് പുതിയ കാർ സമ്മാനമായി നൽകിയത്. അരുൺ വർമ്മ ഇത് ഏറ്റുവാങ്ങുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.

also read
കൂട്ടിന് ഒരാള്‍ ഉണ്ട്, എന്നാല്‍ വിവാഹം ഇപ്പോള്‍ ഉണ്ടാവില്ല; ആദ്യമായി വിവാഹത്തെ കുറിച്ച് അനു ജോസഫ്

‘എന്റെ പ്രിയ സുഹൃത്തും മികച്ച നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ വളരെ നന്ദി. എന്റെ നന്ദി പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഒരു കാർ എന്നതിന് അപ്പുറം ഇത് എന്നെ സംബന്ധിച്ച് നിങ്ങളിൽ നിന്ന് ലഭിച്ച വിലമതിക്കുന്ന ഒരു അംഗീകാരമായോ അവാർഡായോ ഞാൻ കണക്കാക്കുന്നു. ഗരുഡൻ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എന്റെ മുഴുവൻ ടീമിനും നന്ദി. എന്റെ സിനിമ കാണുകയും ഇതൊരു ബ്ലോക്ക്ബസ്റ്റർ ആക്കുകയും ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി’ എന്നാണ് ഇതിനു മറുപടിയായി അരുൺ വർമ്മ ഇൻസ്റ്റാഗ്രാമിൽ എഴുതിയിരിക്കുന്നത്.

സുരേഷ് ഗോപി ചിത്രം ഗരുഡൻ വൻ വിജയമായതിന് പിന്നാലെയാണ് അരുൺ വർമ്മയ്ക്ക് 20 ലക്ഷം വില വരുന്ന കിയ സെൽട്ടോസ് സമ്മാനമായി നൽകിയത്. അതേസമയം സുരേഷ് ഗോപി ചിത്രം ഗരുഡൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം വിജയിച്ചു എന്ന് തന്നെ പറയാൻ . മികച്ച പ്രതികരണമാണ് സിനിമ നേടിയത് .

 

Advertisement