ഷൂട്ട് കഴിഞ്ഞാല്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഒറ്റയ്ക്ക് മാറിയിരിക്കും, ആരെയും കുറ്റം പറയില്ല, ലൊക്കേഷനിലെ ഫുഡ് ഒന്നും കഴിക്കില്ല; ലെനയെ കുറിച്ച് ശാന്തിവിള ദിനേശ്

129

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ലെന. ലെന അഭിനയിക്കാത്ത സിനിമകളുണ്ടോ എന്നുപോലും തോന്നിപ്പോകും. അത്രയും ചിത്രങ്ങളിൽ വേറിട്ട കഥാപാത്രത്തെ ഈ നടി അവതരിപ്പിച്ചു. ഇതിൽ പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Advertisements

ഇപ്പോൾ ലെനയെക്കുറിച്ച് ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്. ലെനയെ നായികയാക്കി ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ് ഒരു സീരിയൽ ചെയ്തിരുന്നു. ആ സീരിയലിനോട് ലെന നല്ല രീതിയിൽ സഹകരിച്ചു എന്ന് അദ്ദേഹം പറയുന്നു. ലെന സെറ്റിൽ വരുമ്പോൾ നമ്മൾ അതിശയപ്പെടും, ഒരിക്കൽപോലും സെറ്റിൽ ലേറ്റ് ആയിട്ട് ലെന എത്തിയിട്ടില്ല.

also read
ഇനി മലയാളത്തിലും; ഗരുഡന്‍ സിനിമ വിജയിച്ചതിന് പിന്നാലെ സംവിധായകന് കാര്‍ സമ്മാനമായി നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍
എനിക്ക് ലെനയിൽ തോന്നിയ ഒരു നെഗറ്റീവ് എന്തെന്ന് വെച്ചാൽ ഫുൾ ടാറ്റൂ ചെയ്തിട്ടുണ്ട്. എവിടെയൊക്കെ വരയ്ക്കാമോ അവിടെയൊക്കെ ടാറ്റൂ ചെയ്തു. ഒരിക്കൽ ഞാൻ ഇതേ കുറിച്ച് ചോദിച്ചു, നിങ്ങൾ ഒരു ആർട്ടിസ്റ്റ് അല്ലേ പല ക്യാരക്ടർ ചെയ്യേണ്ടതല്ലേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. രാവിലെ വന്നാൽ പാൻ കേക്ക് വാരി തേച്ചിട്ട് ടാറ്റു മറയ്ക്കണം.

അത് മാത്രമേ എനിക്ക് എതിർപ്പ് തോന്നിയിട്ടുള്ളൂ എന്ന് ശാന്തിവിള പറഞ്ഞു. ഷോട്ട് കഴിഞ്ഞാൽ ദൂരെ ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ വാക് മാനും വെച്ച് ഇംഗ്ലീഷ് പുസ്തകവുമായിരിക്കും ലെന. ആരെക്കുറിച്ചും പരദൂഷണം പറയാൻ ലെന നിൽക്കില്ല. പ്രൊഡക്ഷൻ ഫുഡ് ഒന്നും കഴിക്കില്ല ഒരു പൗഡർ കലക്കി കൊടുക്കാറുണ്ട് ആയ. ഇഡ്ഡലിൻ സാമ്പാർ ഒന്നും കഴിക്കില്ല ശാന്തിവിള ദിനേശൻ പറഞ്ഞു.

 

Advertisement