അനു സിത്താര വീണ്ടും തമിഴിലേയ്ക്ക്; അമീറയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്

20

മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് അനു സിത്താര. മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുള്ള അനു സിത്താര തമിഴിലും വേഷങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്.

Advertisements

അനുവിന്റെ പുതിയ തമിഴ് ചിത്രം അമീറയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ടൈറ്റില്‍ കഥാപാത്രമായാണ് അനു സിത്താര ചിത്രത്തിലെത്തുന്നത്.

അനുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് അമീറ. ‘പെതു നിലന്‍ കരുതി’യാണ് അനുവിന്റെ ആദ്യ തമിഴ് ചിത്രം.

നവാഗതനായ കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍.കെ. സുരേഷാണ് നായകന്‍. രാഷ്ട്രീയപ്രവര്‍ത്തകന്‍ സീമാനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്.

വിശാല്‍ ചന്ദ്രശേഖരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ചെഴിയന്‍. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

Advertisement