Home Entertainment Celebrities

അനുക്കുട്ടിയ്ക്ക് അമ്മയില്ലാത്തതിന്റെ കുറവറിയിയ്ക്കാതെ സൗഭാഗ്യ ; അർജ്ജുന്റെ ചേട്ടന്റെ മകൾ ഋതുമതിയായതിന്റെ സന്തോഷം പങ്കിട്ട് താരങ്ങൾ : വീഡിയോ വൈറൽ

1103

സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ താരമായി മാറിയതാണ് നർത്തകിയായ സൗഭാഗ്യ വെങ്കിടേഷ്. സിനിമകളിൽ നിന്നൊക്കെ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും താരപുത്രി സ്വീകരിച്ചിരുന്നില്ല. ടിക് ടോക്കിലൂടെയായി ഒരുകാലത്ത് മികച്ച ശ്രദ്ധ നേടിയിരുന്നു സൗഭാഗ്യയും അർജുനും.

ടിക് ടോക് ചെയ്യുന്നതിനായാണ് താൻ പല ഡയലോഗുകളും പഠിച്ച് തുടങ്ങിയതെന്ന് അർജുൻ പറഞ്ഞിരുന്നു. ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അർജുനായിരുന്നു. പരമ്പരയിൽ നിന്നും പിൻവാങ്ങിയെങ്കിലും അർജുനോടുള്ള സ്നേഹം ആരാധകർ ഇപ്പോഴും അതേപോലെ നിലനിർത്തുന്നുണ്ട്. അർജുന്റെ കുടുംബത്തിലെ സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Advertisements

ALSO READ

ഡോക്ടർ മച്ചാന് ഒരു മുഴം മുന്നേ എറിഞ്ഞ് ബ്ലെസ്ലി ; ദിൽഷയോടുള്ള ക്രഷ് തുറന്ന് പറഞ്ഞു, ഞാനൊരു അവസരം തന്നാൽ പ്രണയിക്കുമോ എന്ന് ദിൽഷയും

അനുക്കുട്ടി ഋതുമതിയായതിന്റെ സന്തോഷമായിരുന്നു സൗഭാഗ്യയും അർജുനും പങ്കിട്ടത്. കുടുംബാംഗങ്ങളെല്ലാം ചേർന്നായിരുന്നു ചടങ്ങുകളെല്ലാം നടത്തിയത്. മഞ്ഞൾ തേപ്പിച്ച് കുളിപ്പിക്കാനും പിന്നീടുള്ള ചടങ്ങുകളിലുമെല്ലാം അർജുനും സജീവമായിരുന്നു. സാരിയണിഞ്ഞ് മുല്ലപ്പൂവ് വെച്ച് സുന്ദരിയായുള്ള അനുവിനേയും വീഡിയോയിൽ കാണിച്ചിരുന്നു.

ഏത് ചടങ്ങായാലും മൈലാഞ്ചി വേണമെന്ന് നിർബന്ധം പിടിക്കുന്നയാളാണ് ഞാൻ. ഇത്തവണ അനുവിനായി ഡിസൈൻ തിരഞ്ഞെടുത്തത് ഞാനാണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഏത് ആഘോഷമായാലും എനിക്ക് മെഹന്ദി നിർബന്ധമാണ്. കണ്ടിട്ട് കൊതിയാവുന്നുണ്ട്. കുഞ്ഞുള്ളോണ്ടാണ്, അല്ലെങ്കിൽ ഞാനും ഇട്ടേനെയെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

സാരിക്ക് പുറമെ ലെഹങ്കയിലും അനു എത്തിയിരുന്നു. കുടുംബാംഗങ്ങളെല്ലാം അനുവിന്റെ സന്തോഷനിമിഷങ്ങൾക്ക് സാക്ഷിയാവാനെത്തിയിരുന്നു. സദാസമയവും അർജുനും സൗഭാഗ്യയും അനുവിനൊപ്പമുണ്ടായിരുന്നു. അനുവിന്റെ അച്ഛനും സന്തോഷത്തോടെയാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

മകൾ എന്നതിനും അപ്പുറത്താണ് എനിക്ക് അനു. എന്റെ ഫ്രണ്ടും ബാർബി ഡോളും വെൽവിഷറും സ്റ്റൈലിസ്റ്റുമെല്ലാം അവളാണ്. ഇപ്പോഴും ചേട്ടത്തിയെ മിസ് ചെയ്യാത്തതിന് കാരണം അവളാണ്. ചെറിയ പ്രായത്തിൽ തന്നെ സഹോദരിയുടേയും അമ്മായിഅമ്മയുടേയും റോളിൽ എനിക്കവൾ സർപ്രൈസ് തരാറുണ്ട് എന്നായിരുന്നു നേരത്തെ അനുവിനെക്കുറിച്ച് സൗഭാഗ്യ പറഞ്ഞത്.

സൗഭാഗ്യയെപ്പോലെ ചെറിയമ്മയെ കിട്ടിയ മകൾ ഭാഗ്യം ചെയ്ത മോൾ. ഈ വീഡിയോ കണ്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം തോന്നി. എന്നും ഈ കുടുംബം ഈ സന്തോഷത്തോടെ മുന്നോട്ടു പോവട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ചേച്ചി വളരെ സന്തോഷം തോന്നുന്നു. ചേച്ചി ആ മോൾക്ക് അമ്മ തന്നെ ആണ്. നല്ലൊരു മനസ്സിന് ഉടമയാണ് ചേച്ചി.

ഇത്രയും നല്ലൊരു മകളെ വളർത്തി വലുതാക്കിയ ചേച്ചിയുടെ അമ്മയോട് എനിക്ക് ഇപ്പോൾ ആദരവ് തോന്നുന്നു. ഇന്ന് ഇതുപോലെ ഉള്ളവർ കുറവാണ് സ്വന്തം മക്കളുടെ കാര്യങ്ങൾ തന്നെ നോക്കാൻ നേരം കിട്ടാത്തവർക്കിരിക്കട്ടെ ഈ വീഡിയോ. സൗഭാഗ്യയ്ക്ക് എല്ലാ നന്മകളും നേരുന്നു, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

ALSO READ

രൺബീർ – ആലിയ വിവാഹ ആഘോഷ ഒരുക്കങ്ങൾ തുടങ്ങി ; മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹത്തിന്റെ തീയ്യതികൾ പുറത്ത്

കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ. ഒരുപാട് സന്തോഷം തോന്നുന്നു സൗഭാഗ്യയെക്കുറിച്ച് ഓർക്കുമ്പോൾ. ചേച്ചിയുടെ അനുഗ്രഹം എന്നും കൂടെ തന്നെ ഉണ്ടാവും, സ്വന്തം മകളെപ്പോലെ അനുവിനെ നോക്കുന്നതിന്. ആ കുഞ്ഞിന് അമ്മ ഇല്ലാത്ത ഒരു കുറവ് അറിയാതെ എന്നും ചേർത്ത് നിർത്തുന്ന സൗ കുട്ടിക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒപ്പം അർജുന്നും. ഈ സമയത്തു അമ്മയുടെ സാന്നിധ്യം പെൺകുട്ടികൾക്ക് പ്രധാനം ആണ്.. പക്ഷെ ആ റോൾ ചെയ്യാൻ ദൈവം തിരഞ്ഞെടുത്തത് സൗഭാഗ്യയെ ആണ്.. അത് ഭംഗിയായി ചെയ്ത.. മോൾടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. എന്നും ഇങ്ങനെ സന്തോഷമായി കഴിയാൻ പറ്റട്ടെ. ഈ വീഡിയോ കണ്ട എല്ലാവരുടെയും മനസ് നിറഞ്ഞിട്ടുണ്ട് , തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്നത്.

Advertisement