Home Entertainment Celebrities

ഡോക്ടർ മച്ചാന് ഒരു മുഴം മുന്നേ എറിഞ്ഞ് ബ്ലെസ്ലി ; ദിൽഷയോടുള്ള ക്രഷ് തുറന്ന് പറഞ്ഞു, ഞാനൊരു അവസരം തന്നാൽ പ്രണയിക്കുമോ എന്ന് ദിൽഷയും

245

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ ശക്തമായൊരു പ്രണയം ഉണ്ടായിരുന്നു. പേളി മാണിയും ശ്രീനിഷ് അരവിന്ദും പരിചയപ്പെടുകുയം ഇഷ്ടപ്പെടുകയും ചെയ്തത് ബിഗ് ബോസിലൂടെയാണ്.

ഇപ്പോൾ നല്ല കുടുംബമായി കഴിയുകയാണ് താരങ്ങൾ. അതുകൊണ്ട് തന്നെ പുതിയതായി ഷോ ആരംഭിക്കുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് അതിലൊരു പ്രണയം ഉണ്ടാവുമോ എന്നാണ്. കഴിഞ്ഞ സീസണുകളിൽ ലവ് സ്ട്രാറ്റർജി വന്നെങ്കിലും അത് അത്ര ശക്തമായിരുന്നില്ല.

Advertisements

ALSO READ

രൺബീർ – ആലിയ വിവാഹ ആഘോഷ ഒരുക്കങ്ങൾ തുടങ്ങി ; മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹത്തിന്റെ തീയ്യതികൾ പുറത്ത്

നാലാം സീസണിലേക്ക് എത്തുമ്പോൾ അങ്ങനെ എന്തെങ്കിലും ഉണ്ടാവുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. അവിവാഹിതരായ താരങ്ങൾ ഇത്തവണ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അതേ സമയം ഡോക്ടർ റോബിൻ നടത്താനിരുന്ന ലവ് സ്ട്രാറ്റർജി പൊളിച്ച് കൈയ്യിൽ കൊടുത്തിരിക്കുകയാണ് ബ്ലെസ്ലി.

കഴിഞ്ഞ ദിവസം പ്രണയത്തെ കുറിച്ച് പറയാനുള്ള അവസരം ബിഗ് ബോസ് നൽകിയിരുന്നു. അതിൽ സംസാരിച്ച് കൊണ്ടിരുന്ന ബ്ലെസ്ലി ബിഗ് ബോസിൽ തനിക്കുണ്ടായ ക്രഷിനെ പറ്റിയും സൂചിപ്പിച്ചു. ‘ഇവിടെ വന്നപ്പോഴെക്കും എനിക്ക് ദിൽഷയോടാണ് ക്രഷ് തോന്നുന്നത്’ എന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. മുൻപ് നിനക്ക് ഞാനൊരു അവസരം തന്നാൽ പ്രണയിക്കുമോ എന്ന് ദിൽഷ ബ്ലെസ്ലിയോട് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കിൽ നോക്കും എന്നും താരം പറഞ്ഞിരുന്നു. ഇതെല്ലാം ചേർത്ത് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നത്.

ALSO READ

കട്ടപ്പനയിലെ ഋത്വിക് റോഷനിൽ പ്രയാഗ മാർട്ടിൻ ചെയ്ത റോൾ എനിക്ക് ആണ് ആദ്യം വന്നത് പക്ഷേ ഞാൻ നോ പറഞ്ഞു : അലീന പടിയ്ക്കൽ

പ്രണയം എന്ന് പറഞ്ഞില്ലെങ്കിലും ആരാധനയാണ് പറഞ്ഞതിനാൽ ഇതൊരു ഗെയിം മാത്രമാണ്. എന്നാൽ ഡോക്ടർ റോബിനിട്ടുള്ള മുട്ടൻപണിയായി പോയെന്നാണ് ബ്ലെസ്ലിയോട് ആരാധകർ പറയുന്നത്. ‘അങ്ങനെ ചെക്കൻ ദിൽഷയോടുള്ള ക്രഷ് തുറന്നു പറഞ്ഞിരിക്കുന്നു. നല്ല അടിപൊളി ട്വിസ്റ്റ്’. ഒരൊറ്റ എപ്പിസോഡ് കൊണ്ട് ബ്ലെസ്സ്ലി സ്‌കോർ ചെയ്തത് കലക്കി. എന്തായാലും അവൻ സ്ട്രാറ്റർജിയ്ക്ക് കിടിലനൊരു പണി കൊടുത്തതാണെന്ന കാര്യത്തിൽ സംശയമില്ല തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്

കഴിഞ്ഞ എപ്പിസോഡുകളിൽ നിമിഷയും ജാസ്മിനും പറഞ്ഞ് റോബിന്റെ ലവ് സ്ട്രാറ്റർജിയെ കുറിച്ച് ബ്ലെസ്ലി അറിഞ്ഞിരുന്നു. അങ്ങനൊരു പ്ലാൻ അദ്ദേഹത്തിനുണ്ടല്ലേ എന്നോർത്ത് താരം അതിശയിക്കുകയും ചെയ്തിരുന്നു. എന്തായാലും റോബിന്റെ ഗെയിം പ്ലാൻ തന്നെ ഉപയോഗിച്ച് ഒരു മുഴം മുന്നെ എറിഞ്ഞ ബ്ലെസ്ലിയ്ക്ക് സോഷ്യൽ മീഡിയയിൽ ആശംസാപ്രവാഹമാണ്. അതേ സമയം താൻ ഒരിക്കലും പ്രണയിച്ചു കളിക്കില്ലെന്ന് ബ്ലെസ്ലി മുൻപേ പറഞ്ഞിട്ടുണ്ട്.

അതുമാത്രമല്ല ബ്ലെസ്ലിയെക്കാളും പ്രായക്കൂടുതൽ ദിൽഷയ്ക്ക് ആണ്. ശരിക്കുമൊരു പ്രണയം അല്ലെങ്കിലും താരങ്ങൾ നല്ലൊരു ഗെയിം കളിക്കാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും ബ്ലെസ്ലിയുടെ ഈ വെളിപ്പെടുത്തൽ റോബിന്റെ സ്ട്രാർജിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിലൂടെ റോബിനെതിരെ ശക്തമായ ട്രോളുകളാണ് നിറയുന്നത്.

എന്തായാലും ബ്ലെസ്ലി നമ്മൾ ഉദ്ധേശിച്ച ആളല്ലെന്നാണ് ആരാധകർ പറയുന്നത്. ഷോ കാണുന്നവരെ പോലും താൻ ഒന്നുമല്ലെന്ന് തോന്നിപ്പിച്ച് തന്നെ തന്നെ ചെറുതായി ട്രോളിയും തമാശ പറഞ്ഞും ബിഗ് ബോസ് ഹൗസിൽ സേഫായി നിന്നു. ശേഷം മത്സരാർഥികളെയും ഗെയിമിനെയും ശരിക്കും മനസിലാക്കി ബിഗ് ബോസ് ഹൗസിലെ മലയാള ഭാഷയുടെ യശ്ശസ് ഉയർത്തി കൊണ്ട് ബ്ലെസ്ലി ഗെയിം തുടങ്ങി. ടാസ്‌കുകളെല്ലാം വേറെ ലെവലിലാണ് കളിയ്ക്കുന്നത്. ബ്ലെസ്ലിയുടെ പ്രേക്ഷക പിന്തുണ കൂടിയിരിക്കുകയാണിപ്പോൾ. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഒന്നുറപ്പിച്ചോ, ഫിനാലെയിൽ മത്സരിക്കുന്ന ടോപ് ഫൈവിൽ ഒരാൾ ബ്ലെസ്ലി ആയിരിക്കുമെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നുണ്ട്.

 

Advertisement