എനിക്ക് ഇതില്‍ അസൂയയുണ്ട്; ആടുജീവിതത്തെ കുറിച്ച് അനുപം ഖേര്‍ പറയുന്നത് കേട്ടോ !

122

പൃഥ്വിരാജിന്റെ പുതിയ ചിത്രം ആടുജീവിതം കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ പോസ്റ്റർ പുറത്തു വരുമ്പോഴും പ്രേക്ഷകരിലെ ആകാംഷ വർധിക്കുന്ന . ഇപ്പോൾ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പം ആണ് നടന്റെ ട്വീറ്റ് .

Advertisements

‘പ്രിയ ബ്ലെസി സർ മലയാളം ക്ലാസിക് പ്രണയത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായി കരുതുകയാണ്. ഇപ്പോൾ വരാനിരിക്കുന്ന നിങ്ങളുടെ ആടുജീവിതം ചിത്രത്തിന്റെ ടീസർ കണ്ടു. നിങ്ങൾ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഞാൻ ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതിൽ അൽപ്പം അസൂയയുണ്ട്. നിങ്ങൾക്കും ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’, എന്നാണ് അനുപം ഖേർ കുറിച്ചത്.

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ബ്ലെസി മറുപടിയുമായി എത്തുകയും ചെയ്തു. ‘അനുപം ഖേർ ജി, നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. നിങ്ങളെപ്പോലുള്ള മുതിർന്ന, അനുഭവ സമ്പത്തുള്ള ഒരു നടന്റെ അഭിനന്ദനം തീർച്ചയായും ആടുജീവിതം എന്ന ചിത്രത്തിന് വളരെയധികം ഫലപ്രതമായിരിക്കും. അതിജീവനത്തിന്റെ ഈ കഥ നിങ്ങളെയും പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്’, എന്നാണ് ബ്ലെസി കുറിച്ചത്.

അതേസമയം ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ചർച്ച നോവലിറങ്ങിയ 2008 മുതൽക്കേ തുടങ്ങിയതാണ്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്‌മാൻ ആണ്.

also readചിലത് നമ്മള്‍ മറന്നാലും ദൈവം മറക്കില്ല; ബസ്സിലെ കണ്ടക്ടറില്‍ നിന്നും സിനിമയില്‍ എത്തിയതിനെ കുറിച്ച് നടന്‍ സെന്തില്‍ കൃഷ്ണ

Advertisement