ദിലീപുമായുള്ള കല്യാണസമയത്ത് കാവ്യക്ക് കണ്ടകശ്ശനിയായിരുന്നു, ആ വിവാഹം നടക്കാന്‍ പാടില്ലെന്ന് ഞാന്‍ പ്രവചിച്ചിരുന്നു, വെളിപ്പെടുത്തലുമായി സന്തോഷ്

127

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകള്‍ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് താമസം.

Advertisements

ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകന്‍ ദിലീപും മുന്‍ സൂപ്പര്‍ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്.

Also Read; ഭയങ്കര ജാഡയാണ്, അഹങ്കാരിയാണ് എന്നൊക്കെയാണ് അദ്ദേഹത്തെ കുറിച്ച് പലരും പറഞ്ഞത്, പൃഥ്വിരാജിനെ നേരിട്ട കണ്ട അനുഭവം തുറന്ന് പറഞ്ഞ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്.

ഇപ്പോഴിതാ ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇവരുടെ വിവാഹം നടന്നത് ചില ദോഷ സമയത്താണെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസമെന്നും സന്തോഷ് നായര്‍ പറയുന്നു.

Also Read: മമ്മൂട്ടിയുടെ ആ ചിത്രം തിയ്യേറ്ററില്‍ പോയി കാണാന്‍ തോന്നും, മോഹന്‍ലാലിന്റെ ലൂസിഫര്‍ പോലെ ഗംഭീര തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും, നാനി പറയുന്നു

കാവ്യയുടെയും ദിലീപിന്റെയും വിവാഹം നടക്കുന്ന സമയത്ത് ഒരു വിദ്യാര്‍ത്ഥി ഇവരുടെ ഭാവിയെ കുറിച്ചറിയാന്‍ തന്നെ വിളിച്ചിരുന്നു. താന്‍ അതേപ്പറ്റി നോക്കിയിട്ട് പറഞ്ഞത് 2016 മുതല്‍ 19 വരെ കാവ്യയെ സംബന്ധിച്ചിടത്തോളം കണ്ടകശ്ശനി ഏഴാം ഭാവത്തിലാണെന്നും ദിലീപിനെ സംബന്ധിച്ചിടത്തോളം എഴരാണ്ട ശനിയായിരുന്നുവെന്നും സന്തോഷ് നായര്‍ പറയുന്നു.

അതുകൊണ്ടുതന്നെ ആ സമയത്ത് ഇരുവരും വിവാഹം കഴിച്ചാല്‍ ഒട്ടും ശരിയാവില്ലായിരുന്നു. ആ വിവാഹം നടക്കാന്‍ പാടില്ലെന്നും കാവ്യയുടെ കണ്ടകശ്ശനി മാറിയാലേ വിവാഹം നടത്താവൂ എന്നും താന്‍ പ്രവചിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് തന്നെ വിവാഹം നടന്നുവെന്നും സന്തോഷ് പറയുന്നു.

Advertisement