മലൈക്കോട്ടൈ വാലിബന്‍ ; അടുത്തവര്‍ഷം ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും, ടീസര്‍ ഇന്നും

291

മോഹൻലാൽ ചിത്രങ്ങൾ എന്നും ശ്രദ്ധിക്കപ്പെടാറുള്ളതാണ്. അത് ആദ്യ കാലത്തെ അങ്ങന തന്നെ . തുടക്കം മുതൽ പ്രേക്ഷകരിൽ ആകാംഷ നിറച്ച ഒരു മോഹൻലാൽ ചിത്രം ആണ്’മലൈക്കോട്ടൈ വാലിബൻ’. സിനിമയെ സംബന്ധിച്ച് പുറത്തുവരുന്ന ഓരോ പോസ്റ്ററും മറ്റും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ വലിയൊരു സന്തോഷവാർത്തയാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്.

Advertisements

ഇതും ആരാധകർ ആഘോഷിച്ചിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല. സിനിമയുടെ ടീസർ ഇന്ന് റിലീസ് ചെയ്യും. ഇതിനുവേണ്ടി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെയായി. സിനിമയുടെ ടീസർ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് റിലീസ് ചെയ്യും. അതേസമയം ചിത്രം അടുത്തവർഷം ജനുവരി 25 ന് തീയ്യേറ്ററുകളിൽ എത്തും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ‘നിങ്ങളൊന്ന് ഉഷാറാക് ലാലേട്ടാ…കളക്ഷൻ റെക്കോർഡുകൾ തകർത്തെറിയുന്ന ബോക്‌സോഫീസ് തമ്പുരാൻറെ കസേര ഇപ്പോഴും ഭദ്രമായി തന്നെ കയ്യിലുണ്ട്, യുട്യൂബിന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ, മലയാളത്തിന്റെ മോഹൻലാലിന്റെ പുത്തൻ അവതാരം വരവേൽക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് ഒരു കൊടുംകാറ്റ് വരുന്നു’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.

also read
ദിലീപുമായുള്ള കല്യാണസമയത്ത് കാവ്യക്ക് കണ്ടകശ്ശനിയായിരുന്നു, ആ വിവാഹം നടക്കാന്‍ പാടില്ലെന്ന് ഞാന്‍ പ്രവചിച്ചിരുന്നു, വെളിപ്പെടുത്തലുമായി സന്തോഷ്

Advertisement