വെള്ളത്തില്‍ മുങ്ങി ചെന്നൈ, വീട്ടിനുള്ളില്‍ കുടുങ്ങി വിഷ്ണുവും ആമിര്‍ഖാനും, രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ വൈറല്‍

105

അതിശക്തമായ മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ചെന്നൈയില്‍ നിന്നും പുറത്തുവന്നത്. വെള്ളത്തില്‍ മുങ്ങിയ ചെന്നൈ നഗരവും വലിയ താരങ്ങള്‍ ഉള്‍പ്പെടെ അനുഭവിച്ച ദുരിതങ്ങളുടെയും നിരവധി വീഡിയോകളാണ് പ്രചരിച്ചത്.

Advertisements

ചെന്നൈ നഗരത്തില്‍ നിന്നുള്ള പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നടന്‍ റഹ്‌മാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മഴയുടെ ശക്തിയും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരതയും വ്യക്തമാക്കുന്നതായിരുന്നു റഹ്‌മാന്‍ പങ്കുവെച്ച ദൃശ്യങ്ങള്‍.

Also Read: ചിലത് നമ്മള്‍ മറന്നാലും ദൈവം മറക്കില്ല; ബസ്സിലെ കണ്ടക്ടറില്‍ നിന്നും സിനിമയില്‍ എത്തിയതിനെ കുറിച്ച് നടന്‍ സെന്തില്‍ കൃഷ്ണ

ഇപ്പോഴിതാ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ബോളിവുഡ് താരം ആമിര്‍ഖാന്റെയും തെന്നിന്ത്യന്‍ താരം വിഷ്ണു വിശാലിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗമാണ് ഇരുവരെയും രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.

തന്റെ വീട്ടില്‍ വെള്ളം കയറുകയാണെന്നും ജലനിരപ്പ് ഉയരുകയാണെന്നും പറഞ്ഞ് സോഷ്യല്‍മീഡിയയിലൂടെയായിരുന്നു വിഷ്ണു സഹായം അഭ്യര്‍ത്ഥിച്ചത്. ഇതിന് പിന്നാലെയാണ് രക്ഷകരായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം എത്തിയത്.

Also Read: മലയാളി പയ്യന്മാര്‍ക്കാണ് അവരോട് പ്രശ്‌നം, എനിക്കൊരു ഗേ സുഹൃത്ത് വേണമെന്ന് തോന്നാറുണ്ട്, തുറന്നുപറഞ്ഞ് ദിയ കൃഷ്ണ

ഇതിന്റെ ചിത്രങ്ങളും വിഷ്ണപ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നാണ് ആമിര്‍ഖാനും ഉള്ളതായി മനസ്സിലാകുന്നത്. അമ്മയുടെ ചികിത്സയ്ക്കായിട്ടാണ് ആമിര്‍ഖാന്‍ ചെന്നൈയില്‍ എത്തിയത്. ആമിര്‍ഖാന്‍ താമസിക്കുന്ന സ്ഥലവും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

Advertisement