പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ലഭിച്ച സര്‍പ്രൈസിനെക്കുറിച്ച് നടന്‍ മനോജ് കെ ജയന്‍

96

മലയാളം സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു നടൻ മനോജ് കെ ജയനും, നടി ഉർവശിയും തമ്മിലുള്ള വിവാഹം. എന്നാൽ ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. 2008ൽ ഇരുവരും പിരിഞ്ഞു. പിന്നാലെ മനോജ് കെ ജയൻ ആശയെ വിവാഹം കഴിച്ചു.

Advertisements

ഉർവശി 2013ൽ ശിവപ്രസാദിനെ വിവാഹം കഴിച്ചു. ഉർവശിയുടെ മനോജിന്റെ മകളായ കുഞ്ഞാറ്റ ഇപ്പോൾ അച്ഛനൊപ്പം ആണ്, എങ്കിലും സമയം കിട്ടുമ്പോൾ അമ്മയെ കാണാൻ കുഞ്ഞാറ്റ എത്താറുണ്ട്. തേജലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരപുത്രി. ഇപ്പോൾ കുഞ്ഞാറ്റയ്ക്ക് ലഭിച്ച പിറന്നാൾ സമ്മാനത്തെ കുറിച്ചാണ് നടൻ പറയുന്നത്.

‘അപ്രതീക്ഷിത നിമിഷങ്ങളുടെ മാന്ത്രികതയിൽ! കുഞ്ഞാറ്റ തന്റെ ജന്മദിനം അൽപ്പം വൈകി ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ.. വരുൺ ധവാൻ എന്ന ഐക്കണിൽ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചപ്പോൾ..’ എന്ന ക്യാപ്ഷന് ഒപ്പമാണ് മനോജ് കെ ജയൻ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞാറ്റയും തന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ഡിന്നറിനായി പുറത്തുപോയപ്പോഴാണ് കുഞ്ഞാറ്റ, വരുൺ ധവാനെ കണ്ടുമുട്ടിയത്.

Advertisement