ചിലത് നമ്മള്‍ മറന്നാലും ദൈവം മറക്കില്ല; ബസ്സിലെ കണ്ടക്ടറില്‍ നിന്നും സിനിമയില്‍ എത്തിയതിനെ കുറിച്ച് നടന്‍ സെന്തില്‍ കൃഷ്ണ

102

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അഭിനയിച്ചിട്ടുള്ള നടനാണ് സെന്തിൽ കൃഷ്ണൻ. ഈ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മിമിക്രി വേദിയിലൂടെ തുടക്കം കുറിച്ച സെന്തിൽ കൃഷ്ണ പിന്നീട് മലയാള സിനിമയിൽ നായകനായി എത്തി.

Advertisements

ഇപ്പോൾ തന്റെ പുതിയ ചിത്രമായ പുള്ളിയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ അഭിമുഖമാണ് വൈറൽ ആവുന്നത്. ഇതിൽ ആദ്യകാലത്ത് താൻ ചെയ്ത ജോലിയെക്കുറിച്ചും, നടനാവാൻ ആഗ്രഹിച്ചതിനെ കുറിച്ചും സെന്തിൽ പറയുന്നുണ്ട്. പണ്ട് കണ്ടക്ടർ ആയിട്ടായിരുന്നു സെന്തിൽ കൃഷ്ണ വർക്ക് ചെയ്തിരുന്നത്.

ആ സമയത്ത് ബസ്സിൽ പോകുമ്പോൾ തിയേറ്ററിനടുത്ത് സിനിമ പോസ്റ്റർ കാണാം. അത് കാണുമ്പോൾ ഒരു ദിവസം തന്റെ ഫ്‌ളലക്‌സും ഇതുപോലെ വരുമെന്ന് താൻ ബസ്സിലെ ചേട്ടന്മാരോട് പറയുമായിരുന്നു. എന്നാൽ അവര് എന്നെ കളിയാക്കി. കാലങ്ങൾക്ക് ശേഷം ഞാൻ അഭിനയിച്ച രണ്ടുമൂന്നു ചിത്രങ്ങൾ റിലീസ് ചെയ്തു. അങ്ങനെ അവിടെ എന്റെ പോസ്റ്ററും വന്നു.

ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ. നമ്മൾ ചില കാര്യങ്ങൾ പറഞ്ഞിട്ട് മറന്നാലും ദൈവം അത് ഒരിക്കലും മറക്കില്ല. സീരിയലും മിമിക്രിയുമായി നടക്കുന്ന സമയത്ത് ആയിരുന്നു സ്ഥിര വരുമാനം വേണമെന്ന് തോന്നിയപ്പോൾ പി എസ് സി എഴുതിയത്. അതിൽ ആദ്യം വന്നത് കണ്ടക്ടറായിട്ടായിരുന്നു. ആ സമയത്ത് ഞാൻ സീരിയലിൽ സജീവമായിരുന്നു. അതും ഇതും കൂടി ഒന്നിച്ച് കൊണ്ടുപോകാൻ വേണ്ടിയാണ് കണ്ടക്ടർ സെലക്ട് ചെയ്തത് താരം പറഞ്ഞു.

 

Advertisement