വിവാഹശേഷം ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല! അനുഷ്‌ക സ്വന്തം കരിയറിനോട് വിട പറയുകയാണോ? ആ വീഡിയോ ചർച്ചയാക്കി ആരാധകർ!

35

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കോഹ്ലിയുടെ പങ്കാളിയും ബോളിവുഡ് നടിയുമായ താരമാണ് അനുഷ്‌ക ശർമ്മ. പ്രസവത്തിന് ശേഷം മകൾ വാമിഖയുമായുമൊത്തുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കു വെച്ച് കൊണ്ട് ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ട് പോവുകയാണ് അനുഷ്‌ക. എന്നാൽ മകളുടെ വരവിന് ശേഷം അനുഷ്‌ക സ്വന്തം കരിയറിനോട് വിട പറയുകയാണോ എന്ന ചർച്ചയിലാണിപ്പോൾ ആരാധകർ. ഈ സംശയത്തിന് ബലം നൽകുന്ന തരത്തിലുള്ള താരത്തിന്റെ പഴയ ഒരു അഭിമുഖവും ഇപ്പോൾ ചർച്ചയാവുന്നുണ്ട്.

Advertisements

‘വിവാഹം വളരെ പ്രധാനമാണ്. ഞാൻ വിവാഹിതയാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു. വിവാഹശേഷം ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല.’ കോഹ്ലിയുമായുള്ള വിവാഹത്തിന് മുൻപേ തന്നെ ഒരു അഭിമുഖത്തിൽ അനുഷ്‌ക പറഞ്ഞ ഈ വാക്കുകളാണ് ആരാധകർ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത്. മകളുടെ ജനനശേഷം പൂർണ്ണമായും കുടുംബത്തിന് പ്രാധാന്യം കൊടുത്തിരിക്കുകയാണ് അനുഷ്‌ക ഇപ്പോൾ.

Read More

2018 ഇൽ റിലീസ് ചെയ്ത സീറോ ആയിരുന്നു അനുഷ്‌ക അവസാനമായി അഭിനയിച്ച ചലച്ചിത്രം. എന്നാൽ ഈ സിനിമ വിജയമായിരുന്നില്ല. പിന്നീട് സഹോദരൻ കർണേഷ് ശർമയോടൊപ്പം സ്വന്തം പ്രൊഡക്ഷൻ ഹൗസ് തുടങ്ങി നിർമ്മാണ മേഖലയിലേയ്ക്ക് ചുവടു മാറ്റി താരം.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാതാൾ ലോക്, നെറ്റ് ഫ്‌ലിക്‌സിൽ റിലീസ് ചെയ്ത ത്രില്ലർ സിനിമ ബുൾബുൾ തുടങ്ങിയവയുടെ നിർമ്മാതാവായി അനുഷ്‌ക പ്രവർത്തിച്ചിരുന്നു. എന്നാൽ മകളുടെ ജനനശേഷം അനുഷ്‌ക സ്വന്തം കരിയറിൽ നിന്നും വിട്ടു നിൽക്കുകയാണ്.

Read More

വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുകയും അമ്മയാകുകയും ചെയ്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി

അഭിനയത്തേക്കാൾ അനുഷ്‌കയെ ഇനിയുള്ള നാളുകളിൽ നിർമ്മാതാവിന്റെ വേഷത്തിൽ തന്നെ കാണാം എന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നുണ്ട്. സ്വന്തം പ്രൊഡക്ഷൻ ഹൗസ് വഴി കൂടുതൽ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ ശ്രമം എന്നാണ് കേൾക്കുന്ന വാർത്തകൾ.

Advertisement