വീണ്ടും പ്രഭാസിന്റെ നായികയാകാന്‍ അനുഷ്‌ക ഷെട്ടി; ആരാധകര്‍ സന്തോഷത്തില്‍

35

പ്രഭാസും അനുഷ്‌ക ഷെട്ടിയും സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമേകുന്ന കാര്യമാണ്. ബാഹുബലിയുടെ വന്‍വിജയം കൂടി കഴിഞ്ഞതോടെ ഇരുവരും വിവാഹിതരാകണമെന്ന് വരെ ആരാധകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും അറിയിച്ചു. ബ്രഹ്മാണ്ഡ ചിത്രമായ സാഹോയുടെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രഭാസ് പുതിയ ചിത്രത്തിന്റെ ഷൂട്ടിലേക്ക് കടക്കും.

Advertisements

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം പ്രഭാസ് 20 എന്നാണ് വിളിപ്പേര്. താരത്തിന്റെ ഇരുപതാമത് ചിത്രമാണിത്. ഇന്ത്യയില്‍ മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിനാല്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരുക്കും.

പൂജാ ഹെഗ്‌ഡെയെയാണ് ചിത്രത്തില്‍ നായികയായി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന ആ വാര്‍ത്ത പുറത്തുവന്നത്.

അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ മറ്റൊരു നായികയായി ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ റോളായതിനാല്‍ അനുഷ്‌ക തന്നെയാണ് ഈ റോളിന് അനുയോജ്യമെന്നാണ് സംവിധായകന്റെ നിലപാട്.

Advertisement