ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു; അനുശ്രീയുടെ വാക്കുകള്‍

59

മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ . 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി താരം. ഇപ്പോഴിതാ മലയാള സിനിമാ താരം ദിലീപിനെ കുറിച്ചും സംവിധായകൻ ലാൽ ജോസിനെ കുറിച്ചും പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്. 

ഈ ലോം എനിക്ക് പരിചയപ്പെടുത്തി തന്നത് ഈ രണ്ട് വ്യക്തികളാണ്. എന്നും എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു പേർ ഇവർ തന്നെയായിരിക്കും എന്ന് പറഞ്ഞാണ് അനുശ്രീ എത്തിയത്.

Advertisements

ലാൽ ജോസ് സർ- ഇന്ന് എന്റെ പേരും പ്രശസ്തിയും എല്ലാം ഞാൻ ആസ്വദിയ്ക്കുന്നതിന്റെ ആദ്യത്തെ കാരണം ലാൽ ജോസ് സർ ആണ്. എന്റെ ഗുരുനാഥനോട് ഞാൻ എന്നും കടപ്പെട്ടിരിയ്ക്കുന്നു. ആ ഡയമണ്ട് നക്ലൈസ് ധരിച്ച ദിവസം എന്റെ കുടുംബത്തിലും എല്ലാം മാറി. ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയിൽ തിരിയുകയായിരുന്നു. കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. എന്റെ ഹൃദയത്തിൽ മാത്രമല്ല എന്റെ കുടുംബത്തിന്റെ തന്നെ പ്രാർത്ഥനയിലും ചിന്തയിലും ലാൽ ജോസ് സർ ഉണ്ടായിരിക്കും.

ദിലീപേട്ടൻ- എന്റെ ജീവിതത്തിലെ അടുത്ത ദൈവീക ഇടപെടലാണ്. ഇപ്പോഴും എനിക്ക് ചന്ദ്രേട്ടാ എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച യഥാർത്ഥ മനുഷ്യൻ. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടൻ. എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികൾക്കൊപ്പം ഒരു ഫോട്ടോ കിട്ടിയതിൽ വലിയ സന്തോഷമുണ്ട് എന്ന് നടി കുറിച്ചു.

also read
എനിക്ക് ഒരുപാട് ദ്രോഹം ചെയ്തു, ഒരു മോശം മനുഷ്യന്‍ ആണ് അയാള്‍; ബാല പറയുന്നു

Advertisement