വാസന്തി ഈസ് ടേക്ക് ജംപര്‍ എന്നു വെച്ചാല്‍ എടുത്തുചാട്ടക്കാരി: മധുരരാജയിലെ മറ്റൊരു കിടു ഐറ്റം

23

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ് ചിത്രം മധുരരാജയിലെ അനുശ്രീയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വാസന്തി ഈസ് ടേക്ക് ജംപര്‍ (എടുത്തുചാട്ടക്കാരി) എന്നാണ് പോസ്റ്ററിലെ രസകരമായ ക്യാപ്ഷന്‍.

Advertisements

രാജയുടെ അച്ഛനായെത്തുന്ന നെടുമുടി വേണുവിന്റെയും അമ്മാവനായെത്തുന്ന വിജയരാഘവന്റേയും കാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

2010-ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ.

മമ്മൂട്ടിക്ക് ഒപ്പം തമിഴ്‌നടന്‍ ജയ്, ഒരു ഒരു മുഴുനീള കഥാപാത്രമായി എത്തുന്നു. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്.

വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം പുലിമുരുകന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സും ഇതിലുണ്ട് മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരും വേഷമിടുന്നുണ്ട്.

ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ റിലീസിനെത്തും.ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.

Advertisement