ആലിയയെ നായികയാക്കി 400 കോടി ബജറ്റില്‍ ചരിത്ര സിനിമയുമായി രാജമൗലി, പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണും

12

ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്ന രാജമൗലി രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് . ബാഹുബലി ഹിറ്റായതോടെ അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു വേഷത്തിനായി കാത്തിരിക്കുകയാണ് താരങ്ങള്‍.

ജൂനിയര്‍ എന്‍ടിആറിനേയും രാംചരണിനേയും നായകനാക്കിയുള്ള പുതിയ സിനിമയുടെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോള്‍. ഇതുവരെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ പേര് പുറത്തുവിട്ടിരിക്കുകയാണ്.

Advertisements

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടുമാണ് രാജമൗലി ചിത്രത്തിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്.

സിനിമയുടെ ഫല്‍ഷ് ബാക്കില്‍ പ്രധാന വേഷത്തിലാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് രാജമൗലിയാണ് പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യത്തിന് മുന്‍പ് 1920 ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

വിപ്ലവ പോരാളികളുയിരുന്ന അല്ലൂരി സീതാരാമ രാജു, കൊമാരം ഭീം എന്നിവരുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. കൂടാതെ ബ്രിട്ടീഷ് നടി ഡെയ്സി എഡ്ഗര്‍ ജോന്‍സ് ആദ്യമായി ഇന്ത്യന്‍ സിനിമയിലേക്ക് എത്തുകയാണ്.

ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ആണ് താരം എത്തുന്നത്. കഥ കേട്ടപ്പോള്‍ തന്നെ അജയ് ദേവ്ഗണ്‍ എക്സൈറ്റഡായെന്നും അഭിനയിക്കാന്‍ തയാറായെന്നുമാണ് രാജമൗലി പറയുന്നു. വിമാനത്താവളത്തില്‍ വെച്ച് കണ്ടപ്പോഴാണ് ആലിയയോട് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

പ്രൊജക്റ്റിലെ ഏത് റോളായാലും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. 10 ഭാഷകളിലായാണ് ചിത്രം എടുക്കുന്നത്. 2020 ല്‍ ലോകവ്യാപകമായി റിലീസിനെത്തും. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം എത്തുന്നത്.

Advertisement