ലുങ്കിയുടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിളായി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ലേ; വീണ്ടും വ്യത്യസ്ത ലുക്കിൽ അനുശ്രീ

437

ഫഹദ് ഫാസിലിനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്. ഈ ചിത്രത്തിൽ തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുശ്രീക്ക് കഴിഞ്ഞു.

കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുശ്രീയുടെ പ്രത്യേകതകളാണ്.ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുശ്രീ ലോക്ക്ഡൗൺ സമയത്ത് മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും സജീവമായിരുന്നു. നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

ALSO READ- വീണ്ടും പാടത്ത് നിന്നുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും; പൊങ്കാലയുമായി പുറകെ സോഷ്യൽമീഡിയയും; മിണ്ടാട്ടമില്ലാതെ താരങ്ങൾ

ഇപ്പോഴിതാ ലുങ്കിയും ബനിയനും ഇട്ട് കൈയ്യിലൊരു ചായയുമായി ചിരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനുശ്രീ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലുങ്കിയുടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിളായി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല, ഡോണ്ട് യൂ ലൈക്ക് എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങൾ പങ്കുവെച്ചത്. വളരെ വേഗത്തിലാണ് ചിത്രങ്ങൾ വൈറലായി മാറിയത്. എനിക്ക് ഭയങ്കര ഇഷ്ടമാണെന്നായിരുന്നു അവതാരകയും അഭിനേത്രിയുമായ ആര്യ മറുപടിയേകിയത്. കാവിമുണ്ടും കുപ്പിവളയും അടിപൊളിയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

മുൻപ് തന്നെ സിനിമയിൽ വന്ന സമയത്തെ മോശം അനുഭവങ്ങളെക്കുറിച്ചും പിന്നീടങ്ങോട്ട് ലഭിച്ച അവസരങ്ങളെക്കുറിച്ചുമെല്ലാം മുൻപ് അനുശ്രീ പറഞ്ഞിരുന്നു. ഡയമണ്ട് നെക്ലേസിൽ അഭിനയിച്ചതിന് ശേഷം നാട്ടിലേക്ക് വരുമ്പോൾ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. നാട്ടുകാർ അനുമോദിക്കുമെന്നും പരിപാടികളൊക്കെ വെക്കുമെന്നൊക്കെയായിരുന്നു പ്രതീക്ഷ. എന്നാൽ, നാട്ടുകാരുടെ ആറ്റിറ്റിയൂഡിലെ മാറ്റം തിരിച്ചറിഞ്ഞപ്പോൾ സങ്കടം തോന്നി. എന്തോ തെറ്റ് ചെയ്യാൻ പോയത് പോലെയായാണ് പലരും ട്രീറ്റ് ചെയ്തത്.

ALSO READ- സബ്ജക്റ്റ് കൊടുത്തത് ഫഹദ് ഫാസിൽ, പക്ഷേ തിരക്കഥ പൂർത്തിയായപ്പോൾ നായകൻ ദിലീപ്, സംഭവം ഇങ്ങനെ, വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ്

നാട്ടിൽ ചില മോശം പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും അച്ഛൻ അനുശ്രീയെ അറിയിച്ചിരുന്നില്ലെന്നും തുടർന്ന് സങ്കടത്തോടെ ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. വളർന്നുവരാൻ അവസരമുള്ള ഒരാളെ സപ്പോർട്ട് ചെയ്തില്ലെങ്കിലും വാക്കുകൾ കൊണ്ട് അവരെ ഇല്ലാതാക്കരുത്, തന്നോട് ചെയ്തത് പോലെ മറ്റൊരാളോടും ചെയ്യരുതെന്ന് അനുശ്രീ പറഞ്ഞിരുന്നു.

മുളയിലേ നുള്ളിക്കളയാതെ അവരെ വളരാൻ അനുവദിക്കുക. തുടക്കം മുതൽ ഗുരുവായി കൂടെയുള്ളത് ലാൽ ജോസ് സാറാണെന്നും അദ്ദേഹത്തിന്റെ ഉപദേശമാണ് തന്നെ നയിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement