സബ്ജക്റ്റ് കൊടുത്തത് ഫഹദ് ഫാസിൽ, പക്ഷേ തിരക്കഥ പൂർത്തിയായപ്പോൾ നായകൻ ദിലീപ്, സംഭവം ഇങ്ങനെ, വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ്

15633

മലയാളികൾക്ക് മാത്രമല്ല ഇന്ന് ഇന്ത്യ മുഴുവനും ഉള്ള സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഫ എന്ന ഓമനപ്പേരിൽ സിനിമാ ലോകത്ത് അറിയപ്പെടുന്ന ഫഹദ് ഫാസിൽ. പിതാവ് ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തന്റെ അരങ്ങേറ്റം ചിത്രം വൻ പരാജയമായപ്പോൾ ഏഴു വർഷത്തോളം സിനിമയിൽ നിന്നും മാറിനിന്ന ഫഹദ് പിന്നീട് ശക്തമായ തിരിച്ച് വരവാണ് നടത്തിയത്.

സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനവുമായാണ് പിന്നീട് ഫഹദ് ഫാസിൽ സിനിമാ ലോകത്ത് നിറഞ്ഞത്. മലയാളത്തിലും മിഴിലും തെലുങ്കിലും എല്ലാമായി എണ്ണം പറഞ്ഞ മികച്ച സിനിമകൾ ചെയ്ത് ഫഹദ് തന്നിലെ നടനെ പരിപോഷിപ്പിച്ചു കാണ്ട് ഇരിക്കുകയാണ് ഇപ്പോൾ. എത്രത്തോളം മികച്ച നടനാണ് താനെന്ന് വിക്രത്തിലെ കഥാപാത്രത്തിലൂടെ വീണ്ടും അദ്ദേഹം തെളിയിച്ചു.

Advertisements

വില്ലനോ, നായകനോ, സഹനടനോ എന്തും ഫഹദ് ഗംഭീരമാക്കും. പുഷ്പയും വിക്രമുമാണ് അവസാനമായി റിലീസിനെത്തിയ ഫഹദ് ഫാസിൽ സിനിമകൾ. 39 കാരനായ ഫഹദിന്റെ അഭിനയം കണ്ട് ബോളിവുഡ് പോലും അഭിനന്ദനവുമായി എത്താറുണ്ട്.

Also Read: ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു: അനു ഇമ്മാനുവൽ

മലയൻകുഞ്ഞ് അടക്കമുള്ള സിനിമകൾ ഫഹദിന്റേതായി ഇനി റിലീസിനെത്താനുണ്ട്. വിക്രത്തിൽ ഫഹദ് അവതരിപ്പിച്ച അമർ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം ഫഹദുമായുള്ള ചില അനുഭവങ്ങളും അണിയറയിൽ ഒരുങ്ങുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമയെ കുറിച്ചും നിർമാതാവ് ബാദുഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

വോയ്‌സ് ഓഫ് സത്യനാഥനിൽ ദിലീപാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഈ സിനിമയുടെ തിരക്കഥ ഫഹദ് ഫാസിലിന് വേണ്ടി എഴുതിയതായിരുന്നു. അതിൽ എങ്ങനെ ദിലീപ് എത്തിച്ചേർന്നു എന്ന് വെളിപ്പെടുത്തുകയാണ് ബാദുഷ. തിരക്കഥ പൂർത്തിയായപ്പോൾ തന്നെക്കൊണ്ട് പറ്റില്ലെന്ന് ത്രെഡ് കൊണ്ടുവന്ന ഫഹദിന് തോന്നിയതിനാലാണ് ദിലീപ് നായകനായത് എന്നാണ് ബാദുഷ പറയുന്നത്.

എന്നോട് ഫഹദ് വന്ന് ഒരു സബ്ജക്ട് പറഞ്ഞു. അത് സിനിമയാക്കാമെന്ന് പറഞ്ഞു. റാഫിക്കായുമായി സംസാരിച്ചു. അദ്ദേഹം അതിന്റെ സ്‌ക്രിപ്റ്റ് തയാറാക്കി. പക്ഷെ അത് എഴുതി പൂർത്തിയായി കഴിഞ്ഞപ്പോൾ ഫഹദ് ചെയ്താൽ നിൽക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി. ആ സമയത്താണ് പ്രോജക്ട് ഏതെങ്കിലും ഉണ്ടോയെന്ന് റാഫിക്കായോട് ദിലീപേട്ടൻ തിരക്കുന്നത്. ഈ കഥ കേട്ടപ്പോൾ ദിലീപേട്ടന് ഭയങ്കര ഇഷ്ടമായി.

എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്സ് ഒഫ് സത്യനാഥൻ സംഭവിക്കുന്നത് ബാദുഷ പറഞ്ഞു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹിറ്റ് കൂട്ടുകെട്ടാണ് ദിലീപ് റാഫി കോമ്പിനേഷൻ. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവ ദിലീപ് റാഫി കൂട്ടുകെട്ടിൽ പിറന്നതാണ്.

Also Read: എന്നെ അക്ഷയ് യഥേഷ്ടം ഉപയോഗിക്കുക ആയിരുന്നു, വേറെ ആളെ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കിയിട്ടു പോയി; അക്ഷയ് കുമാറിന്റെ കൊടും വഞ്ചന വെളിപ്പെടുത്തി ശിൽപാ ഷെട്ടി

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. അനൂപ് മേനോൻ ചിത്രം പത്മ, ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഷെയ്ൻ നിഗം ചിത്രം ബർമുഡ, പ്രശസ്ത എഡിറ്റർ ജോൺ മാക്‌സ് സംവിധാനം ചെയ്യുന്ന അറ്റ് എന്നിവയാണ് ബാദുഷ സിനിമാസ് റിലീസ് ചെയ്യുന്ന മറ്റ് ചിത്രങ്ങൾ.

Advertisement