ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു: അനു ഇമ്മാനുവൽ

6101

ജയറാമിനെ നായകനാക്കി മലയാളത്തിന്റെ സൂപ്പർഹിറ്റ് ഡയറക്ടർ കമൽ ഒരുക്കിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി എത്തി ശ്രദ്ധ നേടിയ താരമാണ് അനു ഇമ്മാനുവൽ. അനു ഇമ്മാനുവലിന്റെ പിതാവ് തങ്കച്ചൻ ഇമ്മാനുവൽ ആയിരുന്നു സ്വപ്ന സഞ്ചാരി നിർമ്മിച്ചത്.

സ്വപ്ന സഞ്ചാരിക്ക് ശേഷം ഒരു ഇടവേള എടുത്ത താരം പിന്നീട് എബ്രിഡ് ഷൈൻ യുവതാരം നിവിൻ പോളി നായകനാക്കി ഒരുക്കിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ അനു ഇമ്മാനുവൽ കൈയ്യടി നേടി. അതിനു ശേഷം അന്യ ഭാഷകളിലേക്ക് ചേക്കറിയ നടി ഗ്ലാമറസ് മേക്ക് ഓവറുകൾ നടത്തി വമ്പൻ രീതിയിൽ യുവാക്കളുടെ ഇടയിൽ വൈറലായി മാറിയിരുന്നു.

Advertisements

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച താരം സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം നേടിയിരിന്നു. ഇതുവരെ പത്തിലധികം സിനിമകളിൽ അനു ഇമ്മാനുവൽ നായികവേഷം ചെയ്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.

Also Read
സഹോദരൻ അന്ന് എന്നെ ഒരുപാട് അടി ച്ചു, അ ടി നിർത്താതെ വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: അനുഭവം വെളിപ്പെടുത്തി നടി സീനത്ത്

ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അതേ സമയം ഗ്ലാമറസായി സിനിമകളിൽ അഭിനയിക്കുന്നതിന് ഏറെ വിമർശനം കേൾക്കുന്ന നടിയാണ് അനു ഇമ്മാനുവൽ.

ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായെത്തിയ അനുവിന്റെ തട്ടകം പക്ഷേ തെലുങ്ക് സിനിമയാണ്. ിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും നിരവധി അവസരങ്ങളാണ് അനുവിനെ തേടിയെത്തുന്നത്. ഗ്ലാമറസായും കച്ചവട സിനിമകളിലും അഭിനയിക്കുന്നതിൽ തെറ്റില്ലെന്ന് ഒരു അഭിമുഖത്തിൽ അനു പറഞ്ഞു.

സിനിമ റിയലിസ്റ്റിക് ആകണമെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധി ശ്യൂന്യമായ കഥാപാത്രങ്ങൾ ചെയ്താൽ അത് അവതരിപ്പിക്കുന്നവരും മണ്ടൻമാരാണെന്ന് കരുതുന്നത് അബദ്ധമാണ്. എന്നെയും കീർത്തിയെയും കുറിച്ച് ഒരുപാട് ആളുകൾ മോശം പറഞ്ഞിട്ടുണ്ട്. മഹാനടിക്ക് ശേഷം ഇപ്പോൾ കീർത്തി എവിടെയാണ് നിൽക്കുന്നതെന്ന് നോക്കൂ.

മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ അതുമതി ജീവിതം മാറാൻ.
നായികാവേഷം വേണ്ടെന്ന് വച്ചതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്ന് അനു പറഞ്ഞു. പരശുറാം സംവിധാനം ചെയ്ത ഗീതാ ഗോവിന്ദത്തിൽ വിജയ് ദേവേരക്കൊണ്ടയ്ക്ക് ഒപ്പം അനു അതിഥി വേഷം അവതരിപ്പിച്ചിരുന്നു.

ഗീതാ ഗോവിന്ദത്തിലേക്ക് അവസരം ലഭിച്ചപ്പോൾ നാ പേര് സൂര്യ എന്ന സിനിമയുടെ തിരക്കിലായിരുന്നു ഞാൻ. അതുകൊണ്ട് നായികാവേഷം വേണ്ടെന്ന് വച്ചു. സംവിധായകന്റെ ആവശ്യപ്രകാരം ഗീതാ ഗോവിന്ദത്തിൽ ഒരു അതിഥിവേഷത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.

Also Read
പ്ലസ്ടു കഴിഞ്ഞ് വീട് വിട്ടിറങ്ങിയ ഉടനെ പ്രണയം അമ്പലത്തിലെ പൂജാരിയോട്; പെങ്ങള്‍ മറ്റൊരു വീട്ടില്‍ രാജകുമാരിയെ പോലെ ജീവിക്കുന്നുവെന്ന് അശ്വിന്‍

Advertisement