ആദ്യം അത് ചെയ്തത് അമ്മയുടെ സമ്മതമില്ലാതെ സ്വന്തം അഹങ്കാരത്തിനെന്ന് അനുശ്രീ; മകളുടെ ജീവിതം നശിച്ചാലും അമ്മയുടെ വാശി ജയിക്കണമെന്നാണോ?കമന്റ്

288

മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയൽ ക്യാമറാമാൻ വിഷ്ണു ആണ് അനുശ്രീയുടെ ഭർത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആയിരുന്നു വിഷ്ണു. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു.

ALSO READ- ബന്ധുക്കൾ പോലും എന്നെ വെറുതെ വിട്ടില്ല, പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം: തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാൻ

അതേ സമയം അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ ഇക്കാര്യം അനുശ്രീയും വിഷ്ണുവും സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽമീഡിയയിൽ സജീവമായ അനുശ്രീ ഇപ്പോൾ തന്റെയും മകന്റെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുതിയ ഒരു വീഡിയോയാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അനുശ്രീ തന്റെ മുടി ഗോൾഡൻ കളർ ചെയ്തിരുന്നു. ഇതിന് അമ്മ നൽകിയിരുന്ന സമയം ജനുവരി പതിമൂന്ന് വരെ ആണെന്നാണ് അനുശ്രീ പറഞ്ഞത്. ആ ദിവസം കഴിഞ്ഞിട്ടും മുടി കറുപ്പ് കളർ ആക്കാതിരുന്നതിന് അമ്മ എന്നും വഴക്ക് പറയാറുണ്ടായിരുന്നെന്നും താരം പറഞ്ഞു.

ALSO READ-ഗംഭീര വിജയമായി ആദ്യത്തെ സിനിമ, പിന്നീട് നായികയായ ആറ് സിനിമകളും പരാജയം, ഒടുവിൽ രക്ഷ ആയത് തെങ്കാശിപ്പട്ടണം: സംയുക്തവർമ്മയുടെ സിനിമാ ജീവിതം ഇങ്ങനെ

അതേസമയം, ഇപ്പോൾ തനിക്ക് ഇഷ്ടം ഇല്ലാതിരുന്നിട്ടും ഇങ്ങനെ ചെയുന്നത് അമ്മയുടെ നിർബന്ധത്തിനാണെന്നും അനുശ്രീ പറയുകയാണ്. താൻ ആദ്യം മുടി മുറിച്ചത് അമ്മയുടെ സമ്മതം ഇല്ലാതെ അഹങ്കാരത്തിന് ചെയ്തത് ആണെന്നാണ് അനുശ്രീ പറഞ്ഞത്.

പിന്നീട് മുടി മുറിക്കുമ്പോഴെല്ലാം അമ്മ ശ്രദ്ധിക്കാറുണ്ടെന്നും അനുശ്രീ പറഞ്ഞു. കഴിഞ്ഞ ദിവസം മുടി വെട്ടുന്ന ആൾക്ക് കത്രികയുടെ അളവ് പോലും കൊടുക്കാത്തപ്പോൾ ആൾക്ക് ദേഷ്യം വന്നെന്നും അമ്മയോട് ദേഷ്യപ്പെട്ടെന്നും അനുശ്രീ പറയുന്നു.

ഇത്തരത്തിൽ അമ്മയും മുടി വെട്ടുന്ന ആളും തമ്മിൽ വഴക്കായെന്നും അവസാനം അമ്മയ്ക്ക് ജയിക്കാൻ കഴിഞ്ഞില്ലെന്നും താരം വെളിപ്പെടുത്തി.

അതേസമയം, ഇപ്പോൾ ഈ വീഡിയോയ്ക്ക് വരുന്ന കമന്റ് മകളുടെ ജീവിതം നശിച്ചാലും അമ്മയുടെ വാശി ജയിക്കണം എന്ന സ്വാർത്ഥത ആണെന്ന് ഒക്കെയാണ്. വിഷ്ണുവുമായി അനുശ്രീ പിരിഞ്ഞതും അമ്മയുടെ വാശി കാരണമാണോ എന്നും കമന്റുകളിലൂടെ ആളുകൾ ചോദിക്കുന്നുണ്ട്.

Advertisement