ബന്ധുക്കൾ പോലും എന്നെ വെറുതെ വിട്ടില്ല, പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം: തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാൻ

1033

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ മകളാണ് സുഹാന ഖാൻ. താര ചക്രവർത്തിയുടെ മകളായതിനാൽ തന്നെ അഭിനയ ത്തിലേക്ക് കടക്കും മുമ്പേ പ്രശസ്തിയിൽ എത്തിയ താരപുത്രിയാണ് സുഹാന. ഇതിനകം തന്നെ മറ്റ് താരപുത്രിമാർക്ക് ലഭിക്കുന്നതിനെ കാളും ജനപ്രീതി നേടാൻ സുഹാനയ്ക്ക് സാധിച്ചിരുന്നു.

അതേ സമയം സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. ഷോർട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി നേരത്തെ ഒരിക്കൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisements

തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചു വരികയാണെന്ന് ഇരുപതുകാരി ആയ സുഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു. ബന്ധുക്കൾ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്.

Also Read
മേപ്പടിയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് വിവാഹം, വധു പ്രമുഖ ബിജെപി നേതാവിന്റെ മകള്‍, ആശംസകളുമായി ഉണ്ണി മുകുന്ദന്‍

കറുത്തവൾ എന്ന അർത്ഥത്തിൽ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരിൽ ഉള്ള ഇത്തരത്തിൽ ഉള്ള വേർതിരിവ് നിർത്താൻ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട് പ്രശ്നം നടക്കുന്നുണ്ട്. അതിൽ പരിഹരിക്കപ്പെടേണ്ട വിഷയത്തിൽ ഒന്നാണ് ഇത്.

ഇത് എന്നെ കുറിച്ച് മാത്രമല്ല. വളർന്നു വരുന്ന എല്ലാ ചെറിയ ആൺകുട്ടികളെയും പെൺകുട്ടികളെയും യാതൊരു കാരണവും ഇല്ലാതെ തരം താഴ്ത്തുന്ന പ്രവണതയാണ് ഉള്ളത്. എന്റെ രൂപത്തെ കുറിച്ച് വന്ന ചില കമന്റ്സ് ഇതാണ്.

എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാൽ ഞാൻ വൃത്തികെട്ടവൾ ആണെന്ന് പ്രായം ആയ ചില സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇവർ ശെരിക്കും മുതിർന്നവർ ആണെന്നുള്ള കുഴപ്പം അല്ല ഇന്ത്യക്കാർ ആയ നമുക്കും ഇരുണ്ട നിറം ഉള്ളത് സ്വാഭാവികം ആണ് എന്നത് മറന്നു പോകുന്നതും സങ്കടം നിറഞ്ഞതാണെന്നും സുഹാന പറയുന്നു.

Also Read
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൾ, ദുൽഖറിന്റെ പെങ്ങൾ, ഭർത്താവാണെങ്കിൽ അതിപ്രശസ്തൻ: എന്നിട്ടും സുറുമി തിരഞ്ഞെടുത്തത് ഇങ്ങനെ ഒരു മേഖല

Advertisement