എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം, മേയ്ക്കപ്പിടാം; പക്ഷെ ബഹുമാനം കിട്ടുന്നത് പെരുമാറ്റത്തിലൂടെ മാത്രമാണ്; വിമർശകരോട് അവന്തിക

330

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അവന്തിക മോഹൻ. ഒരു പിടി മികച്ച സിനിമകളിലും വേഷമിട്ടിട്ടുള്ള അവന്തികയ്ക്ക് ആരാധകരും ഏറെയാണ്. യക്ഷി എന്ന സിനിമയിലൂടെയാണ് അവന്തിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ അവന്തിക അഭിനയിച്ചു.

നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ക്രോകോഡൈൽ ലവ് സ്റ്റോറി, 8:20 തുടങ്ങിയ മലയാള സിനിമകളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്.

Advertisements

പിന്നീട് 2015 16 കാലഘട്ടങ്ങളിൽ സൂര്യ ടിവിയിലെ ശിവഗാമി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മഴവിൽ മനോരമയിലെ ആത്മസഖി എന്ന സീരിയലാണ് താരത്തിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.ആത്മസഖിയിലെ ഡോക്ടർ നന്ദിതയെ അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല.

ALSO READ- ആദ്യം അത് ചെയ്തത് അമ്മയുടെ സമ്മതമില്ലാതെ സ്വന്തം അഹങ്കാരത്തിനെന്ന് അനുശ്രീ; മകളുടെ ജീവിതം നശിച്ചാലും അമ്മയുടെ വാശി ജയിക്കണമെന്നാണോ?കമന്റ്

അതിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു അവന്തികയുടെ കല്യാണം. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി സീരിയലിൽ അഭിനയിക്കുന്ന നിരവധി താരങ്ങൾ ഉണ്ട് . അത്തരത്തിൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി അവന്തിക മോഹൻ.

വിവാഹത്തോടെ സീരിയലിൽ നിന്ന് പിന്മാറിയ അവന്തിക 2019ൽ മഴവിൽ മനോരമയിലെ പ്രിയപ്പെട്ടവൾ എന്ന സീരിയലിൽ അഭിനയിച്ചു. ലോക്ക് ഡൗൺ വന്ന് ഷൂട്ടിങ്ങിന് എത്താൻ പറ്റാതെ ആ സീരിയൽ നിന്നും അവന്തികയ്ക്ക് പകരം വേറെയൊരാൾ വന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐപിഎസായി അഭിനയിക്കുകയാണ് താരം.

ALSO READ- ബന്ധുക്കൾ പോലും എന്നെ വെറുതെ വിട്ടില്ല, പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ഇതാണ് അനുഭവം: തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാൻ

താരം സോഷ്യൽമീഡിയയിലൂടെ ഷൂട്ടിങ് ലൊക്കേഷനുകളിലെ കളിതമാശകളും ഡാൻസ് റീലുകളുമൊക്കെയായി പങ്കുവെയ്ക്കാരുണ്ട്. ഇടയ്ക്ക് താരത്തിന് വസ്ത്രധാരണത്തിന്റെ പേരിൽ മോശം കമന്റുകൾ നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ, ആളുകളുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും മാറ്റം വരേണ്ടതുണ്ടെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. സീരിയൽ ടുഡെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വസ്ത്രങ്ങളിലേക്ക് വന്നാൽ സാരി വളരെ ഇഷ്ടമാണ്. കംഫർട്ടബിൾ ആയ എല്ലാ വസ്ത്രങ്ങളും ധരിക്കും. ഇഷ്ടമില്ലാത്തതായുള്ള വസ്ത്രങ്ങൾ ഒന്നുമില്ല. എനിക്ക് കംഫർട്ടബിൾ ആയ എന്തും ഞാൻ ധരിക്കും.- താരം പറയുന്നു.

താൻ സൗന്ദര്യ സംരക്ഷണത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അവന്തിക പറഞ്ഞു. എന്നാൽ അതൊന്നും ഇപ്പോൾ പറയില്ല. തന്റെ യൂട്യൂബ് ചാനലിലൂടെ മാത്രമേ വെളിപ്പെടുത്തൂവെന്നും തമാശയായി താരം പറയുന്നു. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് ശ്രേയ നന്ദിനിയെന്നും നടി പറയുന്നു. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം. മേയ്ക്കപ്പിടാം. പക്ഷെ ബഹുമാനം കിട്ടുന്നത് ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ച് ആയിരിക്കും എന്നാണ് നടിഅഭിപ്രായപ്പെട്ടത്.

Advertisement