ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന; അവിടെ പാൽ കാച്ചൽ ഇവിടെ! ഗോപി സുന്ദറിന് നേരെ രൂക്ഷമായ സൈ ബർ ആക്ര മണം

1938

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിൽ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയി യൽ പങ്കുവെച്ചാൽ വലിയ രീതിയിൽ വിമർശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

മുൻകാല ബന്ധങ്ങളുടെ പേരിൽ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവർക്ക് എതിരെ രംഗത്ത് എത്തിയത്.ഇതോടെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ത ന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിത അമൃത പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

ALSO READ- എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം, മേയ്ക്കപ്പിടാം; പക്ഷെ ബഹുമാനം കിട്ടുന്നത് പെരുമാറ്റത്തിലൂടെ മാത്രമാണ്; വിമർശകരോട് അവന്തിക

മകൾ അവന്തിക എന്ന പാപ്പുവിനും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഒരു കടൽ യാത്രയ്ക്കിടെ ബോട്ടിൽ വച്ചു പകർത്തിയ സെൽഫിയാണ് ഗായിക പോസ്റ്റ് ചെയ്തത്. ‘നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത്’ എന്ന അടിക്കുറിപ്പാണ് ഈ ചിത്രത്തിന് അമൃത പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, താരത്തിന്റെ പോസ്റ്റ് ഇപ്പോൾ തന്നെ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിനു കമന്റിട്ടിട്ടുണ്ട്. നേരത്തേയും ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ‘അത് കൊച്ചിന്റെ അച്ഛനല്ല, ആൾ കൂടെ താമസിപ്പിക്കുന്ന മൂന്നാമത്തെ ആളാണ്. അഭയയുമായി ഇതിലും വലിയ സ്റ്റാറ്റസ് ഇട്ടിരുന്നു പുള്ളി’ എന്നൊക്കെയാണ് ചിലരുടെ കമന്റ്.

ഇതിന്ടെ ആശുപത്രിയിൽ കിടക്കുന്ന ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ബന്ധപ്പെടുത്തിയും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ‘കൊച്ചിന്റെ അപ്പൻ അവിടെ വയറുവേദന എടുത്തിട്ട് മരിക്കാൻ കിടക്കുന്നു,അപ്പോഴാണ് അവരുടെ ഒരു ആഘോഷം എന്നായിരുന്നു,’ ‘ബാലയുടെ അസുഖം മാറിയോ, അവിടെ പാൽ കാച്ചൽ ഇവിടെ…, ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന.’- മറ്റൊരു കമന്റ് ഇങ്ങനെ. അതേസമയം, എന്നാൽ ഇതിനോടൊന്നും അമൃതയും ഗോപി സുന്ദറും പ്രതികരിച്ചിട്ടില്ല.

Advertisement