വീട്ടുകാർക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിൽ താൽപര്യമില്ല; അവർക്ക് അഭിമാനം തോന്നണമെങ്കിൽ ഇനിയും കൂടുതൽ ചെയ്യണം: രശ്മിക മന്ദാന

463

കേരളത്തിൽ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തിൽ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിൽ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.

മലയാളികൾക്ക് ഒരുപക്ഷേ രശ്മികയെ കൂടുതൽ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.

Advertisements

സൗത്ത് ഇന്ത്യയിലെ ക്യൂട്ട്‌നെസ് ക്വീൻ എന്നാണ് രശ്മികയെ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ചൈൽഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവ നായികയായി മാറ്റിയത്. ഡിയർ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു. വാരിസ് എന്ന വിജയ് സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ തമിഴിലും എത്തിയ രശ്മിക ഇപ്പോൾ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.

ALSO READ- ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന; അവിടെ പാൽ കാച്ചൽ ഇവിടെ! ഗോപി സുന്ദറിന് നേരെ രൂക്ഷമായ സൈ ബർ ആക്ര മണം

തെലുങ്കിലും തമിഴിലും ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായി മാറിയ രശ്മിക ബോളിവുഡിലും നേട്ടം ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറിൽ വീട്ടുകാർക്ക് വലിയ താൽപര്യമില്ലെന്ന് തുറന്നുപറയുകയാണ് രശ്മിക മന്ദാന. സിനിമാ ഇൻഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്തവരാണ് വീട്ടുകാർ. അവർക്ക് അഭിമാനിക്കാനുതകുന്ന എന്തെങ്കിലും ഇനിയും താൻ ചെയ്യേണ്ടതുണ്ട് എന്നാണ് ഹാർപേഴ്സ് ബസാറിന് നൽകിയ അഭിമുഖത്തിൽ രശഅമിക പറയുന്നത്.

വീട്ടുകാർക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് വലിയ താൽപര്യമില്ലായിരുന്നു. മകൾ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് തിരിച്ചറിയാനാകുന്നില്ലായിരുന്നു. ഒരു പക്ഷേ, ഞാൻ ഒരു അവാർഡ് നേടുമ്പോൾ അവർക്ക് അഭിമാനമുണ്ടാകും. അവർക്ക് ശരിക്കും അഭിമാനം തോന്നണമെങ്കിൽ ഇനിയും കൂടുതൽ ചെയ്യണമായിരിക്കുമെന്നാണ് രശ്മിക പ്രതികരിച്ചത.്

ALSO READ- എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം, മേയ്ക്കപ്പിടാം; പക്ഷെ ബഹുമാനം കിട്ടുന്നത് പെരുമാറ്റത്തിലൂടെ മാത്രമാണ്; വിമർശകരോട് അവന്തിക

ചെറുപ്പത്തിൽ തന്റെ കുടുംബം സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും കുടുംബത്തിന് വീടു മാറേണ്ട അവസ്ഥയായിരുന്നു. എന്നാലും ഒരു വിഷമവും നൽകാതെയാണ് എന്റെ മാതാപിതാക്കൾ തന്നെ വളർത്തിയത്. ഒരു കുട്ടിക്ക് വേണ്ടതെല്ലാം അവർ തനിക്ക് നൽകിയെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു. കൂടാതെ, താനിപ്പോൾ അതിനൊക്കെ പകരമായി അവരെ തിരികെ പരിപാലിക്കേണ്ട സമയമാണ് വന്നിരിക്കുന്നതെന്നും രശ്മിക പറഞ്ഞു.

ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന പുഷ്പ 2 ആണ് രശ്മികയുടെ പുതിയ പ്രൊജക്ടുകളിലൊന്ന്. അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുകുമാറാണ് സംവിധാനം.

Advertisement