വേണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു; ഒടുവിൽ അത് തേജസേട്ടനെ കണ്ടുമുട്ടാനുള്ള നിമിത്തമായി മാറി; മനസ് തുറന്ന് മാളവിക

764

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്. ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധയ ആയത്. താൻ വിവാഹിത ആകാൻ പോകുന്നു എന്ന് അടുത്തിടെയാണ് മാളവിക കൃഷ്ണദാസ് വെളിപ്പെടുത്തിയത്.

നായികാ നായികൻ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിക്കുന്നത്. അതേ സമയം പെണ്ണു കാണൽ ചടങ്ങിന് പിന്നാലെ ചെക്കൻ കാണലും നടത്തിയിിരുന്നു മാളവിക.

Advertisements

തേജസിന്റെ വീട്ടിലേക്ക് താൻ പോയതിന്റെ വിശേഷങ്ങൾ അന്ന് വീഡിയോയിലൂടെയാണ് മാളവിക വെളിപ്പെടുത്തിയത്. പെണ്ണുകാണലിന് പുറമെ ചെക്കൻ കാണലും നടത്തി. ഒരു വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാനും പോയി.

ALSO READ- വീട്ടുകാർക്ക് ഞാൻ സിനിമിൽ അഭിനയിക്കുന്നതിൽ താൽപര്യമില്ല; അവർക്ക് അഭിമാനം തോന്നണമെങ്കിൽ ഇനിയും കൂടുതൽ ചെയ്യണം: രശ്മിക മന്ദാന

സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് പയ്യന്റെ വീട്ടുകാർ വരും. അതുകഴിഞ്ഞ് പയ്യന്റെ വീട്ടിലേക്ക് പെണ്ണിന്റെ വീട്ടുകാർ മാത്രം പോകുന്നത് ആണ് രീതി. പെൺകുട്ടികൾ പോകുന്നത് പൊതുവെ കുറവാണെന്നും എന്നാൽ ഇപ്പോൾ ആണുങ്ങളുടെ വീട് കാണാൻ പോകുന്ന പെൺകുട്ടികളുമുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.

അതേസമയം, തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഷോ ആണെങ്കിലും ‘നായികാ നായകനി’ൽ താൻ മനസില്ലാ മനസോടെയാണ് മത്സരിക്കാൻ എത്തിയതെന്ന് പറയുകയാണ് മാളവിക. ഒരു പക്ഷെ തേജസിനെ കണ്ടുമുട്ടാനുള്ള നിമിത്തമായിരിക്കാം ആ തീരുമാനമെന്നും ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ മാളവിക മനസ് തുറന്നു.

ALSO READ- ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന; അവിടെ പാൽ കാച്ചൽ ഇവിടെ! ഗോപി സുന്ദറിന് നേരെ രൂക്ഷമായ സൈ ബർ ആക്ര മണം

താൻ ഏറെആലോചിച്ച ശേഷമാണ് താൻ ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്നും താരം പറയുന്നുണ്ട്. ‘മനസില്ലാ മനസോടെയാണ് ഞാൻ ‘നായിക നായകനി’ൽ മത്സരിച്ചത്. ചെന്നൈയിൽ ഡാൻസ് പഠിക്കാനായി പോയി. അതുകഴിഞ്ഞ് തിരിച്ച് വന്നപ്പോഴായിരുന്നു ‘നായിക നായക’ന്റെ പരസ്യം കണ്ടത്. മാളു അതിലേക്ക് അയയ്ക്കണമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പൂജാമുറിയിൽ ഭഗവാന് മുന്നിൽ യെസ്, നോ എന്നെഴുതിയ പേപ്പർ വെച്ച് നറുക്കിട്ട് തീരുമാനിക്കുകയായിരുന്നുവെന്നാണ് മാളവിക പറയുന്നത്.

ഒടുവിൽ ഉത്തരം ലഭിച്ചതോടെയാണ് ഷോയിലേക്ക് അപേക്ഷ അയച്ചത്. രണ്ട് തവണയാണ് അയച്ചത്. എന്തെങ്കിലും അഭിനയിച്ച് അയയ്ക്കണമെന്ന് അവർ അറിയിച്ചപ്പോൾ ആകെ അങ്കലാപ്പായിരുന്നെന്നും മാളവിക പറയുന്നു.

അന്ന് ഷോയിലേക്ക് പോകണോ, വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനായിരുന്നു. പിന്നെ രണ്ടും കൽപ്പിച്ച് അങ്ങ് പോവുകയായിരുന്നു. തേജസേട്ടനെ കിട്ടാനുള്ളൊരു നിമിത്തമായി മാറുകയായിരുന്നു അതെന്നാണ് താരം പറയുന്നത്.

ഷോയിൽ വെച്ച് മാളവികയും തേജസും പ്രണയം റൗണ്ട് ചെയ്തിരുന്നു. ഇവരുടെ സ്‌കിറ്റിന് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ജീവിതത്തിലും നിങ്ങൾ രണ്ടാളും ഒരുമിച്ചെങ്കിൽ നല്ലതായേനെ എന്ന് അന്നു തന്നെ പലരും കമന്റ് ചെയ്തിരുന്നു. ഇന്ന് അത് യാഥാർത്ഥമായിരിക്കുകയാണ്.

Advertisement