ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാന്‍ നാണമില്ലേ; അനുശ്രീയുടെ സഹോദരനോട് ചോദ്യവുമായി സോഷ്യല്‍മീഡിയ; പൊട്ടിത്തെറിച്ച് അനുശ്രീ

229

മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. പിന്നീട് നിരവധി സീനികളില്‍ വേഷമിട്ട നടി ഇപ്പോള്‍ മാലയാളത്തിലെ ഒന്നാം നിര നായികമാരുടെ കൂട്ടത്തിലാണ് ഉള്ളത്.

തനിക്ക് കിട്ടുന്ന വേഷം ചെറുതന്നെ വരുലതെന്നോ നോക്കാതെ മികച്ച രിതീയില്‍ അഭിനയിച്ച് ഫലിപ്പിക്കുക എന്നതാണ് അനുശ്രീയുടെ പ്ലസ് പോയിന്റ്. നായികയായും സഹനടിയായും എല്ലാം ഇതിനോടകം നിരവധി സൂപ്പര്‍ഹിറ്റുകളില്‍ അനുശ്രി വേഷമിട്ടു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരരാജാക്കന്‍മാര്‍ക്ക് ഒപ്പവും യുവ നടന്‍മാര്‍ക്ക് ഒപ്പവും അനുശ്രി ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Advertisements

സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ എന്ന ചോദ്യത്തോടെ പ്രതികരിക്കുന്ന അനുശ്രീയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈരലാകുന്നത്

സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരൊക്കെ ആയി ഇങ്ങനെ ഇരുന്നുപോയെനെ എന്നാണ് അനുശ്രീ പറയുന്നത്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അനുശ്രീ പറയുന്നു.

ALSO READ- ഹോളിവുഡ് ചിത്രം ‘അവതാർ 2’ കേരളത്തിൽ പ്രദർശിപ്പിക്കില്ല.

അതേസമയം, ഇപ്പോള്‍ വേറൊരു ലൈഫ് സ്‌റ്റൈലും യാത്രകളും കൂട്ടുകാരും ഒക്കെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് കല്യാണത്തെ ഭയക്കുന്നത്. നമ്മളുടെ സ്വാതന്ത്ര്യത്തില്‍ നടക്കാന്‍ പറ്റുന്നു എന്നത് ഭയങ്കര സന്തോഷമാണ്. ഞാനെവിടെ പോവുന്നു എന്ത് ചെയ്യുന്നു എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട. കല്യാണത്തോടുള്ള പേടിയും അത് കാരണം ആണെന്ന് താരം പറയുന്നു.

കൂടാതെ താന്‍ ഫേസ്ബുക്കില്‍ പൊതുവേ ഫോട്ടോകള്‍ ഇടുന്നത് കുറവാണെന്നും പലപ്പോഴും മോശം കമന്റുകള്‍ വരാറുള്ളതെന്നും അനുശ്രീ പറയുന്നു. കമന്റ് വായിച്ചാല്‍ വിഷമിക്കും. ദേഷ്യം വരുന്ന കമന്റ് ആണെങ്കില്‍ മറുപടി പറയാറുണ്ട്.

ALSO READ- പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിക്കാന്‍ വേണ്ടി പതിനെട്ട് വയസ്സ് ആവാന്‍ കാത്തിരുന്നു; സഹോദരിയുടെ ഭാവി പ്രശ്‌നത്തിലായി; അമ്മയ്ക്കും അച്ഛനും നാണക്കേടായി; ശ്രീക്കുട്ടി പറയുന്നു

മുന്‍പ് ലോക്ഡൗണിന്റെ സമയത്ത് എന്റെ ചേട്ടന്‍ എന്റെ മുടി സ്പാ ക്രീം ഇട്ട് തരുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു. ഞാന്‍ ഭയങ്കര ഇഷ്ടം തോന്നി ഇട്ട ഫോട്ടോ ആണത്. അതിന്റെ ന്യൂസ് ഫീഡില്‍ വന്ന കമന്റ് പിന്നീട് എനിക്ക് ചേട്ടന്‍ തന്നെ അയച്ചുതന്നിരുന്നു.

കുറെ കമന്റുകള്‍ ഉണ്ടായിരുന്നു. ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണയിട്ട് കൊടുത്തിരിക്കുകയാണ്, പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാന്‍ നാണമില്ലേ തുടങ്ങിയ കമന്റുകളാണ് അതിന് താഴെ വന്നിരിക്കുന്നത്. ഇതോടെ താന്‍ ലൈവില്‍ വന്ന് മറുപടി നല്‍കുകയായിരുന്നു എന്ന് അനുശ്രീ പറയുന്നു. തന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും തൊട്ട് കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നാണ് താരം പറയുന്നത്.

Advertisement