എന്നും രാത്രി അമ്മയും ഞാനും വിവാഹം പ്ലാന്‍ ചെയ്യും; മുഴുവന്‍ ബഡ്ജറ്റ് നോക്കിയപ്പോള്‍ ചെലവ് ഒരു കോടിക്ക് മുകളില്‍; അനുശ്രീ പറയുന്നു

303

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.

ALSO READ- ‘വിഘ്‌നേഷിനെ വളര്‍ത്തിയതങ്ങനെ, അതിന്റെ ഫലമായാണ് നയന്‍താരയെ കിട്ടിയത്’; പൈസ മാത്രം ഉണ്ടായതുകൊണ്ടാകില്ല, അത് കൊടുക്കാനുള്ള മനസ്സും ഉണ്ടാകണം; നയന്‍താരയെ കുറിച്ച് വിക്കിയുടെ അമ്മ

അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടെന്നും ഡിവോഴ്സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു. കൂടാതെ അനുശ്രീയും വിഷ്ണുവും സോഷ്യല്‍ മീഡിയയില്‍ നിന്നും രണ്ട് പേരും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഡിലീറ്റ് ആക്കിയിരുന്നു.

ഇരുവരും വിവാഹമോചിതരായോ എന്ന് വ്യക്തമല്ല. ഇടയ്ക്കിടെ വിഷ്ണുവിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അനുശ്രീ വെളിപ്പെടുത്താറുണ്ട്.ഇപ്പോഴിതാ തന്റെ അമ്മ എങ്ങനെയായിരുന്നു തന്റെ വിവാഹം നടത്താന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നത് എന്ന് പറയുകയാണ് നടി അനുശ്രീ.

ALSO READ-അഡാര്‍ ലവ് എനിക്ക് മൈലേജ് തന്നില്ല; ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്; അഭിനയ സാധ്യതയുള്ള വേഷം ചെയ്യണമെന്ന് പ്രിയ വാര്യര്‍

തന്റെ വിവാഹത്തിന് മുന്‍പ് താനും അമ്മയും എപ്പോഴും രാത്രി വിവാഹത്തിന്റെ പ്ലാന്‍ ചര്‍ച്ച ചെയ്യാറുണ്ടായരുന്നു എന്നാണ് അനുശ്രീ പറയുന്നത്. അന്ന് ചെലവൊക്കെ കണക്ക് കൂട്ടും. കല്യാണത്തിന്റെ ഡെക്കറേഷനും താന്‍ അണിയേണ്ട ആഭരണങ്ങളും ഭര്‍ത്താവിന് നല്‍കേണ്ട വണ്ടിയും സ്വര്‍ണവും അങ്ങനെ വലിയൊരു പ്ലാന്‍ തന്നെയായിരുന്നു അമ്മയുടേത് എന്ന് അനുശ്രീ പറയുന്നു.

എല്ലാ ചെലവും കൂടി കൂട്ടി നോക്കുമ്പോള്‍ ഒരു കോടിയിലധികം ചിലവ് വരുമായിരുന്നു. ആ പണ ചിലവ് ആലോചിക്കുമ്പോള്‍ കല്യാണം വളരെ ലളിതമായി നടന്നത് വളരെ നന്നായെന്നും താരം പറയുകയാണ്.

Advertisement