‘അങ്ങ് കൊടുക്ക് കുമാരേട്ടാ’! അപർണയുടെ പിറന്നാളിന് കിടിലൻ ഫോട്ടോയുമായി ജീവ; ആശംസകളുമായി ആരാധകർ

65

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് അപർണ തോമസും ജീവ ജോസഫും. ചാനൽ അവതാരകരായി കരിയർ തുടങ്ങിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരായി. എട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതവുമായി വിജയകരമായി മുന്നോട്ട് പോവുകയാണ് ഇരുവരും ഇപ്പോൾ.

സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ ജീവ തോമസ് പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായും കൈയ്യടി നേടിയിരുന്നു. അവതാരക ആയും അഭിനേത്രിയുമായി തിളങ്ങിയിട്ടുള്ള താരമാണ് അപർണ്ണ തോമസ്. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.

Advertisements

ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്അപർണ. എല്ലാ വിശേഷങ്ങളും ആഘോഷമാക്കാറുള്ള ജീവയും അപർണയും ജന്മദിനവും ആഘോഷമാക്കിയിരിക്കുകയാണ്.

ALSO READ- കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി എടുത്തത് വലിയ എഫേർട്ട്; റിലീസായിട്ട് വേണം എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ;വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ആരാധകരും താരദമ്പതികളുടെആഘോഷ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് അപർണയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പ്രിയതമൻ സോഷ്യൽമീഡിയയിൽ പോസ്റ്റും ഫോട്ടോസും പങ്കുവെച്ചിരിക്കുന്നത്.

ഇരുവരുടേയും ചുണ്ടോടു ചുണ്ടു ചേർത്ത് ചുംബിയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ജീവ പിറന്നാൾ ആശംസ പങ്കിട്ടിരിക്കുന്നത്. ബേർത്ത് ഡേ പോസ്റ്റിൽ, അപർണയെ സുട്ടുമണീ എന്നാണ് ജീവ വിളിച്ചിരിക്കുന്നത്. ‘പൊണ്ടാട്ടി’യ്ക്ക് ബേർത്ത് ഡേ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തിരിക്കുകയാണ്.

അതേസമം, ചും ബ നത്തിന് ഒരുങ്ങുന്ന ഇരുവരുടേയും ചിത്രത്തിന് ‘അങ്ങ് കൊടുക്ക് കുമാരേട്ടാ’ എന്നാണ് ഒരു രസികന്റെ കമന്റ്. കൂടെ പിറന്നാൾ ആശംസയുമുണ്ട്. കൂടാതെ, ആരാധകർ ഇരുവരോടുമുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് കമന്റുകൾ പഹ്കിടുകയാണ്.

ഇന്നെന്റെ ഇരുപത്തിയൊൻപതാം പിറന്നാളാണെന്ന് അറിയിച്ച് അപർണയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഷഫ്ന നസീം, അലീന പടിക്കൽ, ആര്യ ബഡായി, പൂജിത മേനോൻ, ദീപ്തി വിധുപ്രതാപ്, ശിൽപ ബാല തുടങ്ങി നിരവധി സെലിബ്രിറ്റികളും അപർണയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ്.

Advertisement